മലമേൽ വാനരന്മാർ പട്ടിണിയിൽ; ദുരിതം നാട്ടുകാർക്ക്
text_fieldsഅഞ്ചൽ: മലമേൽ ക്ഷേത്ര പരിസരത്ത് കഴിയുന്ന വാനരന്മാർ പട്ടിണിയിൽ. വിശപ്പടക്കാനായി ഇവ പരിസര പ്രദേശത്തെ വീടുകളിലെത്തി ആഹാരസാധനങ്ങളും വീട്ടുപകരണങ്ങളും തുണികളും വലിച്ചുവാരി നശിപ്പിക്കുന്നതുമൂലം ജനം പൊറുതിമുട്ടി. ടെറസുകൾക്ക് മുകളിലുള്ള വാട്ടർ ടാങ്കുകളിൽ ഇറങ്ങുന്നതിനാൽ കുടിവെള്ളം പോലും മലിനമാകുകയാണ്.
ഇപ്പോൾ വീടുകളുടെ ജനലുകളും വാതിലുകളും തുറന്നിടാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. റബർ ഒഴികെയുള്ള എല്ലാ കാർഷികവിളകളും നശിപ്പിക്കുന്നതിനാൽ കർഷകർക്ക് വലിയ നഷ്ടമാണ്. മലമേൽ ക്ഷേത്ര പരിസരത്ത് മാത്രം ഉണ്ടായിരുന്ന വാനരസംഘം ഇപ്പോൾ തടിക്കാട്, തണ്ണിച്ചാൽ, പൊടിയാട്ടുവിള, പെരുമണ്ണൂർ, വാളകം, ഇടയം, അറയ്ക്കൽ, തേവർതോട്ടം എന്നീ ജനവാസമേഖലകളിൽ നിരന്തരം ശല്യമായി മാറിയിരിക്കുകയാണ്.
നേരത്തെ ക്ഷേത്രപരിസരത്ത് എത്തുന്നവർ നൽകുന്ന ഭക്ഷണപദാർഥവും ക്ഷേത്രത്തിൽനിന്നുള്ള നിവേദ്യച്ചോറും ഭക്ഷിച്ച് ഇവർ അവിടെ ഒതുങ്ങിക്കൂടുകയായിരുന്നു പതിവ്. എന്നാൽ, വാനരന്മാരുടെ എണ്ണം വർധിച്ചതും കോവിഡിെൻറ പശ്ചാത്തലത്തിൽ മലമേലിൽ സന്ദർശകർ എത്താത്തതിനാൽ ഭക്ഷണം ലഭ്യമാകാത്തതും മൂലമാണ് ഇവർ ഭക്ഷണം തേടി കിലോമീറ്ററുകൾ അലയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.