നിർധന ദമ്പതികളുടെ വീട് തകർന്നു
text_fieldsഅഞ്ചൽ: രോഗികളും നിർധനരുമായ വൃദ്ധദമ്പതികളുടെ വീട് തകർന്നു. ഏരൂർ പഞ്ചായത്തിലെ നെട്ടയം വെള്ളാരംകുന്ന് ബിന്ദുവിലാസത്തിൽ ചന്ദ്രശേഖരൻപിള്ള-ഗിരിജകുമാരി ദമ്പതികളുടെ ഓട് മേഞ്ഞ വീടിന്റെ മേൽക്കൂരയാണ് കഴിഞ്ഞദിവസം വൈകീട്ട് ഏഴോടെ ശക്തമായ മഴയിൽ തകർന്നുവീണത്.
സംഭവസമയം വീട്ടിലുണ്ടായിരുന്ന ഇരുവരും ശബ്ദം കേട്ട് പെട്ടെന്ന് മുറ്റത്തേക്കിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഓടും തടിക്കഷണങ്ങളും വീണ് വീട്ടുപകരണങ്ങൾ നശിച്ചു. ദമ്പതികൾ ഇപ്പോൾ താൽക്കാലികമായി അന്തിയുറങ്ങുന്നത് അയൽവീട്ടിലാണ്.
ലൈഫ് ഭവനപദ്ധതിയിലേക്ക് രണ്ടുതവണ അപേക്ഷ നൽകിയിട്ടും പരിഗണിക്കപ്പെട്ടില്ലെന്ന് ദമ്പതികൾ പറഞ്ഞു. ചന്ദ്രശേഖരൻപിള്ളയുടെ തൊഴിലുറപ്പ് തൊഴിലാണ് ഏക വരുമാനമാർഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.