വ്യാവസായിക മുരടിപ്പിന് പരിഹാരം നൂതന സാങ്കേതിക വിദ്യകൾ - ഡോ.ജയറാം നായർ
text_fieldsഅഞ്ചൽ:വ്യാവസായിക രംഗത്തെ മുരടിപ്പിന് പരിഹാരമായി നൂതന സാങ്കേതിക വിദ്യകളാണ് പരിഹാരമെന്നും ഇവക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ നിർണ്ണായക പങ്ക് വഹിക്കാനാകുമെന്നും റിസർവ് ബാങ്ക് മുൻ ഡെപ്യുട്ടി ജനറൽ മാനേജർ ഡോ.ജയറാം നായർ . ആയൂർ മാർത്തോമ്മാ കോളജിൽ 'പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാർട്ട്മെൻ്റ് ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച വ്യാവസായിക മേഖലയിലെ കോവിഡാനന്തര പ്രവണതകളും വിവര സാങ്കേതിവിദ്യയുടെ പങ്കും എന്ന ശിൽപശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വികസന മേഖലകളുടെ മുൻഗണനകൾ നിശ്ചയിച്ച് അതിവേഗ പ്രായോഗിക സമീപനങ്ങൾ ആവിഷ്ക്കരിക്കരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിൻസിപ്പാൾ ഡോ.ജോസഫ് മത്തായി അധ്യക്ഷത വഹിച്ചു. ഇൻറർനാഷണൽ റിസേർച്ച് അസോസിയേഷൻ ഇൻഡ്യൻ ടീച്ചേഴ്സ് അവാർഡ് നേടിയ ഡോ.ബെൻസൻ കുഞ്ഞുകുഞ്ഞ്, യൂണിവേഴ്സിറ്റി റാങ്ക് ജേതാവ് സോനാ മാമൻ എന്നിവരെ അനുമോദിക്കൽ , കൊമേഴ്സ് അസോസിയേഷൻ്റെ 2021-22 വർഷത്തെ പ്രവർത്തനോദ്ഘാടനം എന്നിവയും ചടങ്ങിന്റെ ഭാഗമായി നടന്നു.
ഡോ. ബെൻസൻ കുഞ്ഞ്കുഞ്ഞ്, ഡോ. ഷാജി ജോൺ, ഡോ.രാധാ രമണൻ, ഡോ.ജേക്കബ്ബ് തോമസ്, ഡോ.ജോസഫ് ജെയിംസ്, ജോൺ ഈപ്പൻ, എം.എസ് മാളു , ജോയൽ ഉമ്മൻ, സോന മാമ്മൻ എന്നിവർ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.