മൂടിയില്ലാത്ത ഓടകളിൽ അപകടം പെരുകുന്നു
text_fieldsഅഞ്ചൽ: വാഹനത്തിരക്കുള്ള പൊലിക്കോട്- തടിക്കാട് റോഡിന്റെ വശങ്ങളിലുള്ള ഓടകളിൽ വാഹനങ്ങൾ വീണുണ്ടാകുന്ന അപകടങ്ങൾ വർധിക്കുന്നു. എതിരെ വരുന്ന വാഹനത്തിന് വശം കൊടുക്കുമ്പോഴാണ് പലപ്പോഴും അപകടമുണ്ടാകുന്നത്.
കാട് മൂടിക്കിടക്കുന്നതിനാൽ മൂടിയില്ലാത്ത ഓടയാണ് മുന്നിലെന്ന് വാഹനമോടിക്കുന്നവർക്ക് പെട്ടെന്ന് ശ്രദ്ധയിൽപെടാറില്ല. ഇരുചക്രവാഹനങ്ങളാണ് ഇത്തരത്തിൽ അപകടത്തിൽപ്പെടുന്നവയിൽ ഏറെയും. ഏതാനും ദിവസം മുമ്പ് തേവർതോട്ടം കണിയാംപറമ്പിൽ ജങ്ഷന് സമീപം ഓടയിലേക്ക് ഇരുചക്രവാഹനം വീണ് യാത്രികന് പരിക്കേറ്റു. തടിക്കാട് ചന്തമുക്കിന് സമീപത്തെ കലുങ്കിനോട് ചേർന്നുള്ള ഓടയിൽ കാർ വീണ് അപകടമുണ്ടായി. ഇത്തരത്തിൽ നിരവധി അപകടങ്ങളാണ് മൂടിയില്ലാത്ത ഓടകൾ മൂലമുണ്ടാകുന്നത്.
പൊലിക്കോട്-മെതുകുമ്മേൽ റോഡ് പുനർനിർമാണ പദ്ധതി പ്രകാരം നിർമിക്കപ്പെട്ടതാണ് ഈ പാതയും. അറയ്ക്കൽ മഞ്ചാടി വളവിലെ ഓട നിർമാണം വർഷങ്ങൾ കഴിഞ്ഞിട്ടും പൂർത്തീകരിക്കപ്പെടാതെ കിടക്കുന്നതും അപകട ഭീഷണിയുയർത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.