പഴക്കം 15 വർഷം, ചോർന്നൊലിച്ച് കെട്ടിടം; വാടകക്കെട്ടിടത്തിൽ ‘അഭയംതേടി’ അറയ്ക്കൽ വില്ലേജ് ഓഫിസ്
text_fieldsഅഞ്ചൽ: 15 വർഷം മാത്രം പഴക്കമുള്ള കോൺക്രീറ്റ് കെട്ടിടം ചോർന്നൊലിച്ച് ബലക്ഷയം നേരിട്ടതോടെ വാടകകെട്ടിടത്തിൽ ‘അഭയംതേടി’ അറയ്ക്കൽ വില്ലേജ് ഓഫിസ്. തടിക്കാട് വായനശാല മുക്കിൽ സ്വന്തംകെട്ടിടത്തിലാണ് വില്ലേജ് പ്രവർത്തിച്ചിരുന്നത്. 2009ലാണ് പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചത്. ഏതാനും വർഷം പിന്നിട്ടപ്പോൾ കെട്ടിടത്തിന് ചോർച്ച അനുഭവപ്പെടുകയും കോൺക്രീറ്റ് പാളികൾ അടർന്നും ഭിത്തികളിൽ വിള്ളൽവീണും ബലക്ഷയം നേരിട്ടുതുടങ്ങി. ആറുമാസം മുമ്പുവരെയും ഈ കെട്ടിടത്തിലാണ് വില്ലേജ് ഓഫിസ് പ്രവർത്തിച്ചു വന്നത്. എന്നാൽ, കെട്ടിടം സുരക്ഷിതമല്ലെന്ന് കണ്ടതിനെതുടർന്ന്, സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ രണ്ടാംനില വാടകക്കെടുത്ത് ഓഫിസ് പ്രവർത്തനം മാറ്റി.
വിവിധ ആവശ്യങ്ങൾക്കായി നിത്യേന ഈ ഓഫിസിലെത്തുന്നവർക്ക് പലവിധ അസൗകര്യങ്ങളാണുള്ളത്. പ്രായം ചെന്നവരും അംഗ പരിമിതരുമായവർ കോണിപ്പടി കയറാൻ ബുദ്ധിമുട്ടുന്നു. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സൗകര്യവുമില്ല. നിലവിലുള്ള കെട്ടിടത്തിന്റെ അപകടാവസ്ഥ മാറ്റി ഓഫിസ് പ്രവർത്തനം മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.