മാലിന്യസംസ്കരണ പ്ലാൻറ്: പ്രതിഷേധം പടരുന്നു
text_fieldsഅഞ്ചൽ: സർക്കാർ ഉടമസ്ഥതയിൽ സ്ഥാപിക്കുന്ന നിർദിഷ്ട മാലിന്യസംസ്കരണ പ്ലാൻറിനെതിെര ഏരൂരിന് പിന്നാലെ അലയമൺ പഞ്ചായത്തിലും നാട്ടുകാരുടെ പ്രതിഷേധം. ഏരൂർ പഞ്ചായത്തിലെ പത്തടി വൈദ്യഗിരിയിൽ പ്ലാൻറ് സ്ഥാപിക്കുന്നതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. തുടർന്ന് ശക്തമായ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.
ഈ സാഹചര്യത്തിലാണ് പ്ലാൻറ് സമീപ പഞ്ചായത്തായ അലയമണിലെ ചണ്ണപ്പേട്ടയിൽ സ്ഥാപിക്കുന്നതിനുള്ള നീക്കം ആരംഭിച്ചത്. പ്ലാൻറ് സ്ഥാപിക്കുന്നതിന് അമ്പതേക്കറിലേറെ വിജനമായ സ്ഥലം നൽകാനുള്ള താൽപര്യം വസ്തു ഉടമ സർക്കാറിനെ അറിയിച്ചതായും ഔദ്യോഗികസംഘം സ്ഥലം സന്ദർശിച്ചതായും നാട്ടുകാരുടെയിടയിൽ വ്യാപകമായി പ്രചരിച്ചു. ഇതിനെത്തുടർന്ന് ഞായറാഴ്ച വൈകീട്ട് ചണ്ണപ്പേട്ട ജങ്ഷനിൽ കക്ഷിരാഷ്ട്രീയ ഭേദമെന്യേ നാട്ടുകാർ ഒത്തുചേർന്ന് ഭാവി പ്രവർത്തനങ്ങൾക്ക് ആക്ഷൻ കൗൺസിലിന് രൂപം നൽകി.
ഇടവക വികാരി ഫാ. െബഞ്ചമിൻ ജോർജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ബിനു സി. ചാക്കോ ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ഹസീന മനാഫ്, വൈസ് പ്രസിഡൻറ് ജി. പ്രമോദ്, അംഗം ജേക്കബ് മാത്യു, വിവിധ സംഘടനാ പ്രതിനിധികളായ പി. ദിലീപ്, പ്രകാശ്, സൈമൺ, രാധാകൃഷ്ണൻ, സുരേഷ് മഞ്ഞപ്പള്ളി, എം.എസ്. മണി, ബാബു തടത്തിൽ, ബിജു ലൂക്കോസ്, സുരേഷ് കുമാർ മുതലായവർ സംസാരിച്ചു. ആക്ഷൻ കൗൺസിൽ ഭാരവാഹികളായി ചാർളി കോലത്ത് (രക്ഷാധികാരി), റോയി പി. ജോൺ (പ്രസിഡൻറ്), ലിജോ തടത്തിൽ (സെക്രട്ടറി) എന്നിവരടങ്ങിയ പതിനഞ്ചംഗ സമിതിയെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.