ഭാര്യ ഉപേക്ഷിച്ച് പോയി; കാമുകനെയും മാതാവിനെയും യുവാവ് ആക്രമിച്ചു
text_fieldsഅഞ്ചൽ: മാതാവിനെയും മകനെയും വെേട്ടറ്റതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറം കളീലിക്കട പ്ലാവിള പുത്തൻവീട്ടിൽ കൃഷ്ണകുമാരി (50), മകൻ അഖിൽ (28) എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വെട്ടിക്കവല സ്വദേശിയായ സജിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം വൈകീട്ട് ആറിന് അഖിലിെൻറ വീട്ടിൽ െവച്ചാണ് വെേട്ടറ്റത്. രണ്ട് മാസം മുമ്പ് സജിയുടെ ഭാര്യ മക്കളെയടക്കം ഉപേക്ഷിച്ച് അഖിലിനോടൊപ്പം പോവുകയും ഏറത്തെ വീട്ടിലെത്തി താമസം തുടങ്ങുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് സജി കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ ഇതുസംബന്ധിച്ച കേസിൽ യുവതിക്ക് കോടതി ജാമ്യം അനുവദിച്ചു.
കഴിഞ്ഞദിവസം യുവതിയുടെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും നൽകാനെന്ന വ്യാജേന സജി അഖിലിെൻറ വീട്ടിലെത്തി. യുവതിയെ വാളുകൊണ്ട് വെട്ടാൻ ഒരുങ്ങവെ തടഞ്ഞപ്പോഴാണ് അഖിലിനും മാതാവിനും വേേട്ടറ്റത്. അഖിലിെൻറ ഇടതുകൈക്കും കൃഷ്ണകുമാരിയുടെ വലതു കൈക്കുമാണ് വെട്ടേറ്റത്. സജിയെ ഇന്ന് പുനലൂർ കോടതിയിൽ ഹാജരാക്കുമെന്ന് അഞ്ചൽ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.