വന്യമൃഗശല്യം രൂക്ഷം; കർഷകർ കൃഷി ഉപേക്ഷിക്കുന്നു
text_fieldsഅഞ്ചൽ: വന്യമൃഗശല്യം രൂക്ഷമായതിനെത്തുടർന്ന് കൃഷി ഉപേക്ഷിക്കേണ്ട ഗതികേടെന്ന് കർഷകർ. ഏരൂർ പഞ്ചായത്തിലെ നടുക്കുന്നുംപുറം സ്വദേശികളായ കർഷകരാണ് കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരായിരിക്കുന്നത്.
ഏരൂർ ആദർശ് ഭവനിൽ സുദർശനന്റെ അഞ്ച് ഏക്കർ ഭൂമിയിലെ റബർതൈകൾക്ക് ഇടവിളയായി കൃഷി ചെയ്ത മരച്ചീനി, വാഴ എന്നിവ കാട്ടുപന്നികൾ കൂട്ടമായെത്തി നശിപ്പിച്ചു. ഒപ്പം റബർ തൈകളും കുത്തിമറിച്ചു. വേലി തകർത്താണ് കാട്ടുപന്നികൾ കൃഷിയിടത്തിനകത്ത് കയറി വിളകൾ നശിപ്പിച്ചത്. കൂടാതെയാണ് കുരങ്ങുകളുടെയും തെരുവ് നായ്ക്കളുടെയും ശല്യം ബുദ്ധിമുട്ട്സൃഷ്ടിക്കുകയാണ്.
വായ്പയെടുത്തും കടം വാങ്ങിയുമാണ് കർഷകർ കൃഷിയിറക്കിയത്. തിരിച്ചടവ് മുടങ്ങുന്നതോടെ വലിയ സാമ്പത്തികബാധ്യതയാണുണ്ടാകുന്നത്. കൃഷിനാശത്തിൽ ജനപ്രതിനിധികൾക്കും ഗ്രാമപഞ്ചായത്ത് ഓഫിസ്, കൃഷിഭവൻ, ഫോറസ്റ്റ് ഓഫിസ് എന്നിവിടങ്ങളിലും പരാതിപ്പെട്ടെങ്കിലും പരിഹാരമില്ലെന്നും കർഷകർ പറയുന്നു. കാട്ടുമൃഗശല്യത്തിനെതിരെ സർക്കാറിൽനിന്ന് അടിയന്തരനടപടി ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.