വീടുകളിൽ അതിക്രമം കാട്ടിയ യുവാവ് അറസ്റ്റിൽ
text_fieldsഅഞ്ചൽ: വീടുകളിലെത്തി സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. ഇടയം കരുപ്പോട്ടിക്കോണം മനോജ് ഭവനിൽ മഹേഷിനെയാണ് (26) കഴിഞ്ഞ ദിവസം അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്.
രോഗിയും വിധവയുമായ മധ്യവയസ്കയുടെ പരാതിയെതുടർന്നാണ് അറസ്റ്റ്. കരുപ്പോടിക്കോണം മേഖലയിൽ കുറേ നാളായി മഹേഷ് ഉൾപ്പെടെയുള്ള ഏതാനും പേർ മദ്യപിച്ചെത്തി വീടുകളിൽ കയറി അസഭ്യം പറയുകയും എതിർക്കുന്നവരെ കൈയേറ്റം ചെയ്യുന്നതായും നിരവധി പരാതികൾ പൊലീസിന് ലഭിച്ചിരുന്നു.
പുനലൂർ കോടതിയിൽ ഹാജരാക്കിയ മഹേഷിനെ റിമാൻഡ് ചെയ്തു. സാമൂഹികവിരുദ്ധശല്യം അമർച്ച ചെയ്യാൻ രാത്രികാല പട്രോളിങ് ഉൾപ്പെടെ പൊലീസ് നിരീക്ഷണം ശക്തമാക്കുമെന്ന് അഞ്ചൽ എസ്.എച്ച്.ഒ സൈജുനാഥ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.