800 കിലോ റേഷനരി പിടികൂടി; ഒരാൾ അറസ്റ്റിൽ
text_fieldsഅഞ്ചാലുംമൂട്: ലൈസൻസും പാസും ഇല്ലാതെ കടത്താൻ ശ്രമിച്ച 800 കിലോ റേഷനരി പിടികൂടി. ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം ചിറയിൻകീഴ് വക്കം മണക്കാട് വീട്ടിൽ ഷിബു (52) ആണ് അഞ്ചാലുംമൂട് പൊലീസിന്‍റെ പിടിയിലായത്.
റേഷൻകടകളിൽ നിന്നുള്ള അരി കരിഞ്ചന്തയിലെത്തിച്ച് അമിത വിലക്ക് വിൽക്കുന്നതാണ് ഇയാളുടെ രീതി എന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിൽ പാവൂർ വയൽ ഭാഗത്ത് പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് ഒമ്നി വാനിൽ കടത്താൻ ശ്രമിച്ച 800 കിലോ അരി പിടിച്ചെടുത്തത്.
തുടർന്ന് ഇയാളോട് കാര്യങ്ങൾ പൊലീസ് തിരക്കിയതോടെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 105 ചാക്ക് അരിയും 17 ചാക്കിലായി 47 കിലോ ഗോതമ്പും കൂടി കണ്ടെത്തി. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.