ഭാഗീരഥിയമ്മ അപ്ഡേറ്റഡ്; പഠനം ഓൺലൈനിൽ
text_fieldsഅഞ്ചാലുംമൂട്: ഓൺലൈൻ പഠനത്തിന് ഫസ്റ്റ് ബെൽ മുഴങ്ങിയപ്പോഴേക്കും അപ്ഡേറ്റഡായ ഒരു വിദ്യാർഥിയുണ്ട് കേരളത്തിൽ. കേന്ദ്രസർക്കാറിെൻറ നാരീശക്തി പുരസ്കാര ജേതാവും 106ാം വയസ്സിൽ സാക്ഷരത മിഷൻ നാലാം ക്ലാസ് തുല്യതപരീക്ഷയിലെ വിജയിയുമായ ഭാഗീരഥിയമ്മ.
ഏഴാംതരത്തിലേക്ക് 'സ്ഥാനക്കയറ്റം' കിട്ടിയപ്പോഴാണ് കോവിഡ് പിടിമുറുക്കിയത്. കൊച്ചുമക്കൾ പറഞ്ഞുകേട്ട ഓൺലൈൻ പഠനവിശേഷങ്ങൾ കൗതുകം തീർത്തപ്പോൾ ഒന്നുപയറ്റിയാൽ എന്തെന്നായി.ആഗ്രഹം അറിയിച്ചതോടെ തുല്യതാപഠനത്തിലെ അധ്യാപിക ഷേർളി ഓൺലൈൻ ക്ലാസിനുള്ള അവസരമൊരുക്കി. മൊബൈലിലൂടെയായിരുന്നു ആദ്യ ക്ലാസ്. ടി.വിയിൽ ക്രിക്കറ്റും സിരീയലും മുടങ്ങാതെ കാണുന്നതായിരുന്നു ഏക സ്ക്രീൻ പരിചയം.
എന്തായാലും ഓൺലൈൻ പഠനം തെൻറ കരിയറിലെ നവ്യാനുഭവമാണെന്ന പക്ഷക്കാരിയാണിപ്പോൾ. എന്നുവെച്ച് ക്ലാസ് പഠനെത്തക്കാൾ നല്ലതാണെന്ന അഭിപ്രായമില്ല. പ്രാക്കുളത്തെ വീട്ടിലിരുന്ന് ഏഴാം ക്ലാസ് തുല്യതാപരീക്ഷ ഇങ്ങനെ പഠിക്കേണ്ടിവന്നതിൽ ഒട്ടും വേവലാതിയില്ല.
ഇംഗ്ലീഷ് എഴുതാൻ ചെറിയ പ്രയാസമുണ്ട്. കഴിയുമെങ്കിൽ പത്താംതരം വരെ പഠിക്കണമെന്നാണ് ആഗ്രഹം. ശാരീരിക ബുദ്ധിമുട്ടും ക്ഷീണവും അലട്ടുന്നുണ്ട്.മലയാളവും കവിതകളുമാണ് ഇഷ്്ടവിഷയം. കാഴ്ച മങ്ങിയതിനാൽ വായന കുറഞ്ഞു.
വിദ്യാഭ്യാസത്തിലൂടെ നല്ല സ്വഭാവം വളർത്തിയെടുക്കണമെന്നും എല്ലാവരെയും സ്നേഹിക്കുന്ന മനോഭാവമാണ് ഉണ്ടാകേണ്ടതെന്നുമാണ് ജീവിതപഠനത്തിൽ ഉന്നതവിജയം നേടിയ ഭാഗീരഥിയമ്മയുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.