കാറുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്
text_fieldsഅഞ്ചാലുംമൂട്: ബൈപാസിൽ നിയന്ത്രണംവിട്ട കാറുകൾ കൂട്ടിയിടിച്ച് അപകടം. മൂന്ന് പേർക്ക് പരുക്കേറ്റതിൽ ഒരാളുടെ നില ഗുരുതരമാണ്. അഞ്ചൽ വടമൺ സുജാതയിൽ അനിൽകുമാർ (55), പരവൂർ കോട്ടപ്പുറം വീട്ടിൽ ഇന്ദിര (70), പ്രീത (50) എന്നിവർക്കാണ് പരിറ്റത്. അനിൽകുമാറിെൻറ പരിക്കാണ് ഗുരുതരം. പരിക്കേറ്റവരെ പാലത്തറയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം 4.30ന് നീരാവിൽ പാലത്തിലായിരുന്നു അപകടം.
നീരാവിൽ പാലത്തിലൂടെ ഇടതുവശം ചേർന്ന് പോകുകയായിരുന്ന കാർ പെട്ടെന്ന് വലത് വശത്തേക്ക് നിയന്ത്രണംവിട്ട് പരവൂരിൽ നിന്ന് ചവറയിലേക്ക് കുടുംബത്തോടൊപ്പം പോകുകയായിരുന്ന കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
കാർ ഡ്രൈവർ അനിൽ കുമാർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. എതിരെ വന്ന കാറിൽ രണ്ട് സ്ത്രീകളുൾപ്പെടെ അഞ്ച് പേരാണുണ്ടായിരുന്നത്. ഇതിലുള്ളവരാണ് പരിക്കേറ്റ ഇന്ദിരയും പ്രീതയും. ഇടിയുടെ ആഘാതത്തിൽ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്നാണ് പുറകേ വരുകയായിരുന്ന കാറുകൾ കൂട്ടിയിടിച്ചത്.
തിരുവനന്തപുരം ആർ.സി.സിയിൽ രോഗിയെ ഇറക്കിയ ശേഷം കൊച്ചിയിലേക്ക് പോകുകയായിരുന്ന കാറും തിരുവനന്തപുരത്ത് നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോകുകയായിരുന്ന ടവേരയുമാണ് പുറകേ കൂട്ടിയിടിച്ചത്. അനിൽകുമാറിനെ നാട്ടുകാർ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയ ശേഷമാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് എത്താൻ വൈകിയത് നാട്ടുകാരുമായി വാക്കുതർക്കത്തിനിടയാക്കി.
കടപ്പാക്കടയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി റോഡ് കഴുകി ഗതാഗത യോഗ്യമാക്കി. അഞ്ചാലുംമൂട് നിന്ന് കൺട്രോൾ റൂം പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.