ബൈപാസിൽ കെണ്ടയ്നർ ലോറി മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
text_fieldsഅഞ്ചാലുംമൂട്: ബൈപാസിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി തലകീഴായി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു.
ആലപ്പുഴ അരൂർ സ്വദേശി ഷജീറിനാണ് (36) പരിക്കേറ്റത്. ഞായറാഴ്ച രാവിലെയാണ് കടവൂർ ബൈപാസ് ജങ്ഷനിൽ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞത്.
ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് മത്സ്യവുമായി പോയതാണ് ലോറി. ബൈപാസ് ജങ്ഷനിലെ സിഗ്നൽ കണ്ട് ബ്രേക്ക് ചെയ്തപ്പോൾ ടയറിൽ ലോക്കായതിനെ തുടർന്നാണ് ലോറി മറിഞ്ഞതെന്ന് ഡ്രൈവർ ഷജീർ പറഞ്ഞു. ലോറി മറിഞ്ഞതിനെതുടർന്ന് ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി.
അഞ്ചാലുംമൂട് പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. താഴ്ചയിലേക്ക് മറിഞ്ഞ ലോറി പിന്നീട് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി റോഡിൽ നിന്ന് മാറ്റി.
റബറൈസ്ഡ് റോഡ് നിർമാണത്തിലെ അപാകതയാണ് ബൈപാസിൽ അപകടം വർധിക്കാനുള്ള പ്രധാന കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.