ലഹരിമാഫിയ ലക്ഷ്യംവെക്കുന്നത് വിദ്യാർഥികളെ -മന്ത്രി
text_fieldsഅഞ്ചാലുംമൂട്: ലഹരി മാഫിയ ലക്ഷ്യംവെക്കുന്നത് വിദ്യാർഥികളെയാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്. ലീഗൽ സർവിസ് ഓർഗനൈസേഷനും കേന്ദ്ര-സംസ്ഥാന സാമൂഹിക നീതി വകുപ്പുകളും സംയുക്തമായി നടത്തുന്ന ഒരു വർഷം നീളുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായ ‘നശാമുകതാ ഭാരത് അഭിയാൻ’ പരിപാടിയുടെ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സ്കൂൾ പ്രിൻസിപ്പൽ ആർ. സിബില അധ്യക്ഷത വഹിച്ചു. ലീഗൽ സർവിസ് ഓർഗനൈസേഷൻ സംസ്ഥാന ചെയർമാൻ രാജേഷ് തൃക്കാട്ടിൽ ആമുഖ പ്രസംഗം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ജെ. മായ, അഡ്വ. ബി. ബൈജു, ജെ.എം. നാസറുദ്ദീൻ, ടി.സി. ഭദ്രൻ, ഗണേഷ് കടവൂർ, എബ്രഹാം. സി, രതീഷ്, കെ.കെ. രാജേന്ദ്രൻ, സുരേഷ് റിച്ചാർഡ്, സുജിത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.