കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കാൻ ഡി.വൈ.എഫ്.െഎ
text_fieldsഅഞ്ചാലുംമൂട്: കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ ബന്ധുക്കൾക്കെല്ലാം നിരീക്ഷണത്തിൽ പോകേണ്ടി വന്നതോടെ ഡി.വൈ.എഫ്.ഐ പ്രവർത്തകരെത്തി മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചു.
തൃക്കടവൂർ കുരീപ്പുഴ കൊച്ചാലുംമൂട് ബ്രാഞ്ചിലെ സി.പി.എം അംഗവും ഡി.വൈ.എഫ്.ഐ ഷാപ്പ് മുക്ക് യൂനിറ്റ് പ്രസിഡൻറുമായ വിഷ്ണുവിെൻറ മുത്തശ്ശി രാധയുടെ (74) മൃതദേഹമാണ് തൃക്കടവൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റി പ്രവർത്തകർ മുളങ്കാടകത്തെ പൊതുശ്മശാനത്തിൽ സംസ്കരിച്ചത്.
ഡി.വൈഎഫ്.ഐ അഞ്ചാലുംമൂട് ബ്ലോക്ക് വൈസ് പ്രസിഡൻറ് വിപിൻ വിജയൻ, ഡി.വൈ.എഫ്.ഐ തൃക്കടവൂർ വെസ്റ്റ് മേഖല കമ്മിറ്റി സെക്രട്ടറി മഹേഷ്, എസ്.എഫ്.ഐ അഞ്ചാലുംമൂട് ഏരിയ വൈസ് പ്രസിഡൻറ് അജ്മൽ എന്നിവർ നേതൃത്വം നൽകി.
പരവൂർ
കോവിഡ് ബാധിച്ച് മരിച്ചയാളിെൻറ മൃതദേഹം ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഏറ്റെടുത്ത് സംസ്കരിച്ചു. പരവൂർ കോട്ടപ്പുറം ചെക്കാൻറഴികത്ത് വീട്ടിൽ ഭാസ്കരപിള്ളയുടെ (80) മൃതദേഹമാണ് പരവൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ഏറ്റെടുത്ത് സംസ്കരിച്ചത്.
പാരിപ്പള്ളി മെഡിക്കൽ കോളജിൽ മരിച്ച ഭാസ്കരപിള്ളയുടെ മൃതദേഹം സംസ്കരിക്കാൻ വീട്ടുകാർക്ക് ബുദ്ധിമുട്ടായപ്പോൾ വിവരമറിഞ്ഞ് ഡി.വൈ.എഫ്.ഐ പരവൂർ മേഖല വൈസ് പ്രസിഡൻറ് കിരൺകുമാർ, കോട്ടപ്പുറം പുതിയിടം യൂനിറ്റിലെ ഗോകുൽ, കോട്ടമൂല യൂനിറ്റംഗം രാഖിൻ എന്നിവർ തയാറായി മുന്നോട്ട് വരികയായിരുന്നു.
മൃതദേഹം ഏറ്റുവാങ്ങി വീട്ടുളപ്പിൽ സംസ്കരിച്ചു. രാധമ്മയാണ് ഭാര്യ. മക്കൾ: ഇന്ദുലേഖ, ഇന്ദുകല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.