നടന്നുപോകവെ സെപ്റ്റിക് ടാങ്കിൽ വീണ് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്
text_fieldsഅഞ്ചാലുംമൂട്: ഉപയോഗശൂന്യമായ 20 അടി താഴ്ചയുള്ള സെപ്റ്റിക് ടാങ്കില്‍ വീണ് തൊഴിലുറപ്പ് തൊഴിലാളിക്ക് ഗുരുതര പരിക്ക്. അയന്കോയിക്കല് മാര്‍ക്കറ്റിനു സമീപം കളിലീല് വീട്ടില്‍ ത്രേസ്യ ജോസഫ് (45) നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ ഒമ്പതിനായിരുന്നു സംഭവം. തൊഴിലുറപ്പ് തൊഴിലാളിയായ ഇവര്‍ വെള്ളിയാഴ്ച അധികൃതരെ അവധി അറിയിച്ച ശേഷം ബന്ധുവിന്റെ പുരയിടത്തിലൂടെ തിരികെ വീട്ടിലേക്ക് പോകവേയാണ് അപകടം.
തകര്‍ന്നിരുന്ന സെപ്റ്റിക് ടാങ്കിന്റെ മുകളില്‍ ചവിട്ടിയതോടെ ഇവർ കുഴിയിലേക്ക് വീഴുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ചാമക്കടയില്‍നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് ഇവരെ രക്ഷിച്ചത്. നട്ടെല്ലിന് പൊട്ടലേറ്റ ഇവര്‍ പാലത്തറയിലെ സഹകരണ ആശുപ്രതിയില്‍ ചികിത്സയിലാണ്.
ചാമക്കട സ്റ്റേഷന് ഓഫിസര്‍ ബി. സുരേഷ്കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍ ഷാജുദീന്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാരായ വിഷ്ണു, അതുല്‍ അശോക്, മണികണ്ഠന്, ആര്. ഷഫീക്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍ ഡ്രൈവര്‍ സൂര്യകാന്ത് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.