യുവാക്കളെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ മൂന്നുപേർ കൂടി പിടിയിൽ
text_fieldsഅഞ്ചാലുംമൂട്: യുവാക്കളെ മാരകമായി വെട്ടിപ്പരിക്കേൽപിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ മൂന്നുപേർ കൂടി പിടിയിൽ.
പി.ഡബ്ല്യു.ഡി പുതുവൽപുരയിടത്തിൽ മെൽബിൻ, കൊല്ലം മുണ്ടയ്ക്കൽ ആർ.എസ് വില്ലയിൽ ജാക്സൺ, തൃക്കടവൂർ മതിലിൽ ചിറക്കര ജങ്ഷൻ കൃപാലയ വീട്ടിൽ ഐസക് ഡിക്സൺ എന്നിവരെയാണ് അഞ്ചാലുംമൂട് പൊലീസ് കഴിഞ്ഞദിവസം പിടികൂടിയത്.
ഒന്നാംപ്രതി കൊല്ലം നാണി മെമ്മോറിയൽ ആശുപത്രിക്ക് സമീപം സോണി ഡെയിലിൽ സോണിയെ ശനിയാഴ്ച പിടികൂടിയിരുന്നു. മറ്റ് രണ്ടുപേർ ഒളിവിലാണ്. കുപ്രസിദ്ധ ഗുണ്ടയും അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ കൊലപാതകശ്രമ കേസ് ഉൾപ്പെടെ 14ഓളം കേസിലെ പ്രതിയുമാണ് മെൽബിൻ.
ഇരവിപുരം പൊലീസ് സ്‌റ്റേഷനിലും ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലും കൊലപാതകശ്രമക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയും 2020ൽ കൊലപാതക ശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട് അപ്പീൽ നൽകി ജാമ്യത്തിൽ കഴിയുന്നയാളാണ് ജാക്സൺ.
ജൂൺ 17നാണ് കേസിനാസ്പദമായ സംഭവം. കുമ്പളം സ്വദേശികളായ ശ്രുതിൻ രാജു, സലിം സജിൻ എന്നിവർക്കാണ് വെേട്ടറ്റത്. പരിക്കേറ്റ സലിം സജിെൻറ നില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ ഇരവിപുരം മേഖലയിലെ ഒളിത്താവളത്തിലുണ്ടെന്ന് എ.സി.പിക്ക് കിട്ടിയ രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലാണ് പിടികൂടാൻ കഴിഞ്ഞത്.
അഞ്ചാലുംമൂട് എസ്.എച്ച്.ഒ ബിനു. ജി, പ്രിൻസിപ്പൽ എസ്.ഐ ശ്രീലാൽ ചന്ദ്രശേഖരൻ, എസ്.ഐമാരായ ലഗേഷ് കുമാർ, റഹിം, സിറാജുദ്ദീൻ, ജയപ്രകാശ്, എ.എസ്.ഐ ഓമനക്കുട്ടൻ സി.പി.ഒമാരായ സുമേഷ്, അനൂപ്, സുനിൽ ലാസർ, സുമേഷ്, എസ്.െഎ കേഡർ ഹരിശങ്കർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അഞ്ചാലുംമൂട് എസ്.എച്ച്.ഒ ജി. ബിനു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.