തൃക്കടവൂർ സാമൂഹികാരോഗ്യകേന്ദ്രത്തിന് ദേശീയ അംഗീകാരം
text_fieldsഅഞ്ചാംലുംമൂട് : ദേശീയ അംഗീകാര നിറവിൽ തൃക്കടവൂർ സാമൂഹികാരോഗ്യകേന്ദ്രം. മികച്ച സൗകര്യങ്ങളുള്ള ആശുപത്രികൾക്ക് ലഭിക്കുന്ന നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേഡ് അംഗീകാരമാണ് തൃക്കടവൂർ സാമൂഹികാരോഗ്യകേന്ദ്രത്തിന് ലഭിച്ചത്. മികച്ച സൗകര്യങ്ങളുള്ള ആശുപത്രികൾക്ക് ലഭിക്കുന്നതാണ് അംഗീകാരം. ശാസ്ത്രീയമായ രോഗ പ്രതിരോധ പ്രവർത്തങ്ങൾ, മികച്ച ഗുണനിലവാരത്തോടുള്ള സേവനങ്ങൾ, മെച്ചപ്പെട്ട മാലിന്യ നിർമാർജന പ്രവർത്തങ്ങൾ, മികച്ച ഒ.പി, ഐ.പി സംവിധാനം, ലാബ്, ഫാർമസി സംവിധാനങ്ങൾ, ഫിസിയോതെറപ്പി എന്നിവയുടെ സവിശേഷതകൾ വിലയിരുത്തിയാണ് അംഗീകാരം നൽകിയത്.
എട്ടു വിഭാഗത്തിലായി 6500ഓളം ചെക്പോയന്റുകൾ പരിശോധിച്ചാണ് ആശുപത്രിയെ ദേശീയ അംഗീകാരത്തിനായി തെരഞ്ഞെടുക്കുക. മൂന്നുവർഷ കാലാവധിയാണുള്ളത്. അതിനുശേഷം ദേശീയതല സംഘത്തിന്റെ പുനഃപരിശോധന ഉണ്ടാകും. കൂടാതെ, എല്ലാവർഷവും സംസ്ഥാനതല പരിശോധനയുമുണ്ടാകും. പുരസ്കാരം സ്വന്തമാക്കുന്ന സംസ്ഥാനത്തെ ഒമ്പതാമത്തെയും ജില്ലയിലെ ആദ്യത്തെയും സാമൂഹികാരോഗ്യ കേന്ദ്രമാണ് തൃക്കടവൂർ സാമൂഹികരോഗ്യ കേന്ദ്രം. 2019 - 22 വർഷങ്ങളിൽ കായ കൽപ പുരസ്കാരവും തൃക്കടവൂർ സാമൂഹികരോഗ്യ കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.