വാഹനപ്പെരുപ്പത്തിന് ആനുപാതികമായ റോഡ് വികസനം ലക്ഷ്യം -മന്ത്രി മുഹമ്മദ് റിയാസ്
text_fieldsഅഞ്ചാലുംമൂട്: സംസ്ഥാനത്ത് വാഹനങ്ങളുടെ എണ്ണത്തിന് ആനുപാതികമായ റോഡ് വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അഞ്ചാലുംമൂട്-കുരീപ്പുഴ റോഡിലെ കീകോലില്‍ ജങ്ഷന് മുതല്‍ അരവിള ജെട്ടി വരെയുള്ള റോഡിെൻറ ആധുനീകരിച്ച പുനര്‍നിര്‍മാണ ഉദ്ഘാടനം കുരീപ്പുഴ ടോള്‍ പ്ലാസക്ക് സമീപം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തുക ഉയരുമെങ്കിലും ഉന്നത നിലവാരത്തിലുള്ള റോഡുകളാണ് സംസ്ഥാനത്താകെ നിര്‍മിക്കുന്നത്. ആകെയുള്ള 28,000 കിലോമീറ്റര്‍ പൊതുമരാമത്ത് റോഡുകളില്‍ പകുതിയും കുറ്റമറ്റ ആധുനിക സംവിധാനത്തിലേക്ക് ഉയര്‍ത്തുകയാണ്.
കൊല്ലം നഗര വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നു. 23 കിലോമീറ്റര്‍ റോഡ് വികസനത്തിന് ഭരണാനുമതി നല്‍കിയിട്ടുണ്ട്. നഗര റോഡുകളുടെ വീതി കൂട്ടുന്നതിനും നടപടിയാകുന്നു. ആശ്രാമം ലിങ്ക് റോഡ് പൂര്‍ത്തീകരണ ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. മുകേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
മേയര്‍ പ്രസന്ന ഏണസ്റ്റ്, വാര്‍ഡ് കൗണ്‍സിലര്‍ ഗിരിജ തുളസി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ ജോണ്‍ കെന്നത്ത്, എസ്. അനു, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.