മതിലിലിൽ സ്ഥാനാർഥിയുടെ വീടിനുനേരെ കല്ലേറ്; വെട്ടുവിളയിൽ തട്ടുകട കത്തിച്ചു
text_fieldsഅഞ്ചാലുംമൂട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് കഴിഞ്ഞതിനുപിന്നാലെ അഞ്ചാലുംമൂട്ടിലും പരിസരത്തും അക്രമം. മതിലിൽ ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർഥി അനീറ്റ വിജയെൻറ വീടിന് നേരെയും അഞ്ചാലുംമൂട് വെട്ടുവിളയിൽ തട്ടുകട നടത്തിയിരുന്ന നൂറുദ്ദീെൻറ കടക്കുനേരെയും ആക്രമണമുണ്ടായി.
രാത്രി 12നാണ് അനീറ്റയുടെ വീടിന് നേരേ ആക്രമണമുണ്ടായത്. കായൽ മാർഗവും റോഡ് മാർഗവും എത്തിയവരാണ് കല്ലെറിഞ്ഞത്. വീടിന് മുന്നിലെ ജനലിെൻറ ചില്ലുകൾ തകർന്നു. ആർക്കും പരിക്കില്ല. അഞ്ചാലുംമൂട് പൊലീസ് തെളിവെടുപ്പ് നടത്തി. സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ വീട് സന്ദർശിച്ചു. കല്ലേറുണ്ടായ സമയത്ത് അനീറ്റയും മാതാപിതാക്കളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. പൊലീസ് എത്തിയശേഷമാണ് ഇവർ വീടിന് പുറത്തിറങ്ങിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ വാഹനം ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതായി വിജയൻ ഫ്രാൻസിസ് വ്യക്തമാക്കി. അനീറ്റയുടെ വീട് ആകമിച്ചതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് മതിലിൽ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.
കഴിഞ്ഞദിവസം രാത്രിയാണ് അഞ്ചാലുംമൂട് വെട്ടുവിളയിൽ കോൺഗ്രസ് പ്രവർത്തകൻ നൂറുദ്ദീെൻറ തട്ടുകട കത്തിച്ചത്. അഞ്ചാലുംമൂട്ടിലെ സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട് ആർ.എസ്.പിയുമായി കോൺഗ്രസ് പ്രവർത്തകർ തർക്കത്തിലായിരുന്നു. ഇതിെൻറ ഭാഗമായി നൂറുദ്ദീൻ ഇത്തവണ എൽ.ഡി.എഫിനൊപ്പം പ്രവർത്തിച്ചിരുന്നു. അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽകി. ഒരേദിവസം രണ്ടാക്രമണം ഉണ്ടായ പശ്ചാത്തലത്തിൽ അഞ്ചാലുംമൂട്ടിലും പരിസരത്തും പൊലീസ് നിരീക്ഷണം ശക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.