ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയയാൾ പിടിയിൽ
text_fieldsഅഞ്ചാലുംമൂട്: സിംഗപ്പൂരിലെ കമ്പനികളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയയാൾ പിടിയിൽ. കോട്ടയം പൊൻകുന്നം സ്വദേശിയായ അഴീക്കലിൽ വാടകക്ക് താമസിക്കുന്ന ഷിബു ചാക്കോ (44) ആണ് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്. സിംഗപ്പൂരിലെ ഇൻ ഹുഡ് എന്ന കമ്പനിയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് കുരീപ്പുഴ സ്വദേശിയുൾപ്പെടെയുള്ളവരിൽനിന്ന് എട്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
കുരീപ്പുഴ സ്വദേശി ജോസ് എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഇയാൾക്കെതിരെ കോട്ടയം, ഇടുക്കി ജില്ലകളിലും ഇരവിപുരം, കൊട്ടിയം സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്. അഞ്ചാലുംമൂട് സി.ഐ വിശ്വജിത്ത്, എസ്.ഐമാരായ ജയശങ്കർ, റഹീം എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.