പഴയ ബ്ലോക്ക് ഓഫിസ് കെട്ടിടം നശിക്കുന്നു
text_fieldsഅഞ്ചാലുംമൂട്: മൃഗാശുപത്രിക്ക് സമീപമുള്ള പഴയ ബ്ലോക്ക് ഓഫിസ് കെട്ടിടം അവഗണനയിൽ. കോർപറേഷന്റെ അധീനതയിലുള്ള കെട്ടിടം ഇപ്പോൾ ഹരിതകർമസേന പ്ലാസ്റ്റിക്ക് വേസ്റ്റുകൾ സംഭരിക്കുന്ന കേന്ദ്രമാണ്. കോർപറേഷന്റെ നിയന്ത്രണത്തിലാകുന്നതിന് മുമ്പ് ബ്ലോക്ക് ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ പല ഭാഗങ്ങളും ഇടിഞ്ഞും ചെടികളും വളർന്ന അവസ്ഥയിലാണ്. കഴിഞ്ഞ മാർച്ചിൽ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് വേസ്റ്റുകൾക്ക് തീപിടിച്ചിരുന്നു.
അഗ്നിരക്ഷാസേന എത്തി മണിക്കൂറുകൾ എടുത്താണ് തീ അണച്ചത്. തുടർന്ന് പ്ലാസ്റ്റിക് മാറ്റാൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചെങ്കിലും ഇതുവരെ നടന്നിട്ടില്ല. കെട്ടിടത്തിനോട് ചേർന്ന് വാഹനമിടാൻ ഷെഡ് നിർമിച്ചതിന്റെ മേൽക്കൂര തുരുമ്പെടുത്ത് തകർന്ന നിലയിലാണ്.
കെട്ടിടം അറ്റകുറ്റപ്പണികൾ നടത്തി കോർപറേഷന്റെ അഞ്ചാലുംമൂട് സോണൽ ഓഫിസ് ആക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രവർത്തനങ്ങൾ ഒന്നും ആരംഭിച്ചിട്ടില്ല. പല സർക്കാർ സ്ഥാപനങ്ങളും വാടകകെട്ടിടത്തിൽ പ്രവർത്തിക്കുമ്പോഴാണ് കോർപറേഷന്റെ നിയന്ത്രണത്തിലുള്ള ഈ കെട്ടിടം നാശം നേരിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.