ബൈപാസിലെ ടോൾ പ്ലാസ പൊളിച്ച് നീക്കുന്നു
text_fieldsഅഞ്ചാലുംമൂട്: ദേശീയപാത 66 കൊല്ലം ബൈപാസിൽ കുരിപ്പുഴയിൽ സ്ഥാപിച്ചിരുന്ന ടോൾ പ്ലാസ പൊളിച്ച് നീക്കാൻ ആരംഭിച്ചു. 2019 ജനുവരി 15നാണ് ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്. ശേഷം 2021 ജൂൺ മുതലാണ് ടോൾ പ്ലാസയിൽ പിരിവ് ആരംഭിച്ചത്. ആദ്യം വാഹനങ്ങൾക്ക് സാധാരണ നിരക്കായിരുന്നെങ്കിലും 2023 ഏപ്രിൽ മുതൽ നിരക്കിൽ വർധനവ് വരുത്തി.
ദേശീയപാത ആറുവരി ആക്കുന്നതിന്റെ ഭാഗമായി നിർമ്മാണം ആരംഭിച്ചതോടെ ട്രോൾ പ്ലാസയിലും സമീപത്തെയും പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് വ്യാപകമായി. ഡി.വൈ.എഫ്.ഐ ടോൾ പിരിവ് നിർത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി സമരങ്ങൾ നടത്തിയിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് സെപ്റ്റംബർ 22 മുതൽ ടോൾ പ്ലാസയിൽ പിരിവ് നിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.