ഒരു ജീവനുവേണ്ടി അവർ നീന്തി, ഒടുവിൽ വേദന ബാക്കി
text_fieldsഅഞ്ചാലുംമൂട്: പൊലീസിനെകണ്ട് ഭയന്ന് കായലില്‍ ചാടിയ യുവാവിനെ ജീവൻ പണയംവെച്ച് രക്ഷിക്കാൻ നടത്തിയ ശ്രമം വിഫലമായതിെൻറ വേദനയിലാണ് ശരത്തും അനുവും. കഴിഞ്ഞദിവസം രാവിലെ കൊല്ലം ബൈപാസിലെ നീരാവില്‍ പാലത്തിനുതാഴെ യുവാക്കള്‍ ചീട്ടുക്കളിക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെകണ്ട് കടവൂർ സ്വദേശിയായ ഫുട്ബാള്‍ കോച്ച് പ്രവീണാണ് കായലില്‍ ചാടിയത്.
പ്രവീണ്‍ മുങ്ങിത്താഴുന്നത് കണ്ടാണ് എതിര്‍ദിശയിലുള്ള കരയില്‍ ചൂണ്ടയിട്ടുകൊണ്ടിരുന്ന നീരാവില്‍ ശ്യാം ഭവനില്‍ ശരത്തും (26) കുരീപ്പുഴ സ്വദേശി അനുവും (26) കായലിലേക്ക് എടുത്തുചാടിയത്.
ഇരുവരും ചേര്‍ന്ന് പ്രവീണിെൻറ അടുത്ത് എത്തിയെങ്കിലും ആദ്യം പിടുത്തമിടാനായില്ല. തുടര്‍ന്ന് സാഹസികമായാണ് പ്രവീണിനെ കരയിലെത്തിച്ചത്. ശേഷം പ്രാഥമിക ശ്രുശ്രൂഷകള്‍ നല്‍കുകയും ചെയ്തു. എതിര്‍ദിശയില്‍ നില്‍ക്കുകയായിരുന്ന െപാലീസിനോട് ആംബുലന്‍സ് എത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയാറായില്ലെന്ന് ഇവര്‍ പറഞ്ഞു. തുടര്‍ന്ന് സമീപത്തെ റിസോര്‍ട്ടില്‍ ജോലിക്കെത്തിയവരുടെ വാഹനത്തിൽ പ്രവീണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സാഹസികമായി കരയിലെത്തിച്ചിട്ടും ജീവന്‍ രക്ഷിക്കാനാകാത്തതിൽ വിഷമത്തിലാണ് ശരത്തും അനുവും. ഡി.വൈ.എഫ്.ഐ തൃക്കടവൂര്‍ വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ് ഇരുവരും.
ശരത്ത് വെല്‍ഡിങ് തൊഴിലാളിയും അനു ഇലക്ട്രീഷനുമാണ്. സ്വന്തം ജീവന്‍ പണയം െവച്ച് മറ്റൊരു ജീവന്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയ യുവാക്കളുടെ സ്സെിനെ നാട്ടുകാര്‍ അഭിനന്ദിച്ചു. ഇതേ കായലില്‍ വീണവരെ മുമ്പും ഇരുവരും രക്ഷപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.