ഒാേട്ടായിൽ ജോലിക്കുപോയി; ബാങ്ക് മാനേജറെ തടഞ്ഞ് പൊലീസ്
text_fieldsഅഞ്ചാലുംമൂട്: ഓട്ടോയില്‍ ജോലിക്ക് പോയ ബാങ്ക് മാനേജറെയും ഓട്ടോയും പൊലീസ് തടഞ്ഞതായി പരാതി. അഞ്ചാലുംമൂട് കേരള ഗ്രാമീണ്‍ബാങ്ക് മാനേജറും തെക്കുംഭാഗം സ്വദേശിയുമായ ഗംഗയെയും ഇവര്‍ സഞ്ചരിച്ച വാഹനത്തെയുമാണ് അഞ്ചാലുംമൂട് പൊലീസ് തടഞ്ഞത്. തിങ്കളാഴ്ച രാവിലെ ഒമ്പതിന് അഞ്ചാലുംമൂട് ജങ്ഷനിലാണ് സംഭവം. ബാങ്ക് മാനേജറാണെന്ന് അറിയിച്ചിട്ടും പോകാന്‍ ആദ്യം സമ്മതിച്ചില്ലെന്ന് ഗംഗ പറഞ്ഞു.
ഏറെ നേരത്തിന് ശേഷം ഇവരെ പോകാന്‍ അനുവദിച്ചു. എന്നാൽ, ഗംഗയെ ഇറക്കി തിരികെ വന്ന ഓട്ടോയെയും ഡ്രൈവറെയും സി.ഐയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു. സത്യവാങ്മൂലവും ബാങ്കില്‍നിന്നുള്ള അനുമതിപത്രവും ഉണ്ടെന്നറിയിച്ചിട്ടും ഇവ നോക്കാന്‍ തയാറാകാതെ ഓട്ടോയെയും തന്നെയും സ്‌റ്റേഷനിലേക്ക് െകാണ്ടുപോകുകയായിരുെന്നന്ന് ഡ്രൈവർ കുട്ടന്‍ പറഞ്ഞു.
വിവരമറിഞ്ഞ് ബ്രാഞ്ച് മാനേജർ ഗംഗ അഞ്ചാലുംമൂട് ജങ്ഷനിലെത്തി സി.ഐയോട് കാര്യങ്ങള്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും മോശമായ പ്രതികരണമാണ് ലഭിച്ചതെന്നാണ് പരാതി. സ്വന്തമായി വാഹനമില്ലാത്തതിനാലാണ് അയല്‍വാസിയായ യുവാവിെൻറ ഓട്ടോയില്‍ എത്തിയതെന്ന് പറഞ്ഞെങ്കിലും ബാങ്ക് തുറക്കാന്‍ അനുവദിക്കില്ലെന്നും ഉടന്‍ മടങ്ങണമെന്നുമായിരുന്നു സി.െഎയുടെ നിലപാട്.
ബാങ്ക് തുറന്നില്ലെങ്കില്‍ തനിക്കെതിരെ നടപടിയുണ്ടാകും എന്നറിയിച്ചിട്ടും അനുകൂല നിലപാടുണ്ടായില്ല. റീജനല്‍ മാനേജറെയും ലീഡ്ബാങ്ക് അധികൃതരെയും വിവരം അറിയിച്ച ശേഷം സ്‌േറ്റഷനിലെത്തിയെങ്കിലും സി.ഐയുടെ അനുമതിയില്ലാതെ വാഹനം കൊണ്ടുപോകാനാകില്ലെന്ന നിലപാടില്‍ പൊലീസ് ഉറച്ചുനിന്നു. തുടര്‍ന്ന് മേലധികാരികള്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഒരുമണിക്കൂറിനു ശേഷമാണ് ഓട്ടോയെയും ഡ്രൈവറെയും പുറത്തുവിട്ടത്.
കൃത്യനിർവഹണത്തിന് തടസ്സമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കലക്ടര്‍ക്കും റീജനല്‍ മാനേജര്‍ക്കും ലീഡ് ബാങ്ക് അധികൃതര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കാനൊരുങ്ങുകയാണ് ഗംഗ. അതേസമയം, ഓട്ടോഡ്രൈവർക്കെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ പൊലീസ് തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.