യൂത്ത് കോൺഗ്രസ് മാർച്ചിനുനേരെ ജലപീരങ്കി
text_fieldsഅഞ്ചാലുംമൂട്: യൂത്ത് കോൺഗ്രസ് തൃക്കടവൂർ മണ്ഡലം കമ്മിറ്റി അഞ്ചാലുംമൂട്ടിലേക്ക് നടത്തിയ മാർച്ചിന് നേരേ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
തൃക്കടവൂരിലും അഞ്ചാലുംമൂട്ടിലും കൊടിമരങ്ങൾ നശിപ്പിക്കുകയും കൊടികൾ കത്തിക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമല്ലെന്ന് ആരോപിച്ചാണ് മാർച്ച് നടത്തിയത്.
ജില്ല പ്രസിഡൻറ് അരുൺരാജ് ഉദ്ഘാടനം ചെയ്തു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചത്.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സുബ്ബലാൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാരായ സായി ഭാസ്കർ, ബൈജു മോഹൻ, കരുവാ റഫീഖ്, കൗൺസിലർമാരായ അനിൽകുമാർ, അജിത്ത് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.