കിഴക്കന്‍ മേഖലയില്‍ വ്യാജവാറ്റ് വ്യാപകം
text_fieldsപത്തനാപുരം: െബവ്കോ ഔട്ട്ലെറ്റുകള് പൂട്ടിയതോടെ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വ്യാജമദ്യ നിർമാണവും വില്‍പനയും വ്യാപകം. പട്ടാഴി, തലവൂര്‍, കറവൂര്‍, കടശ്ശേരി, പൂങ്കുളഞ്ഞി, പാടം മേഖലകളിലാണ് വാറ്റുകേന്ദ്രങ്ങള്‍ സജീവമായിരിക്കുന്നത്.
ഏറെക്കാലമായി നിര്‍ജീവമായിരുന്ന സംഘമാണ് വീണ്ടും മേഖലയില്‍ ശക്തമാകാനുള്ള ശ്രമം നടത്തുന്നത്. വ്യാജവാറ്റ് സംഘങ്ങൾ വ്യാപകമായി മൃഗവേട്ട നടത്തുന്നതായും വനാതിര്‍ത്തിയിലെ താമസക്കാര്‍ പറയുന്നു. പൊലീസ്, വനം, എക്സൈസ് വകുപ്പുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം തടയാന്‍ സാധിക്കൂ.
കര്‍ശന നിര്‍ദേശമുണ്ടായിട്ടും പരിശോധന നടത്താന്‍പോലും എക്സൈസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
ആെളാഴിഞ്ഞ വീട്ടിൽനിന്ന് ചാരായം പിടികൂടി
ഓയൂർ: ആളൊഴിഞ്ഞ വീട്ടിൽനിന്ന് ചാരായവും വാറ്റുപകരണങ്ങളും എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. ബുധനാഴ്ച ഉച്ചക്ക് ഒന്നോടെ ഓടനാവട്ടം ചൂല നാഗരുകാവിന് സമീപം അഖിൽ നിവാസിൽ ഷാജിയുടെ (47) വീട്ടിൽനിന്നാണ് ചാരായവും വാറ്റുപകരണങ്ങളും പിടികൂടിയത്. രണ്ട് ലിറ്റർ ചാരായവും 50 ലിറ്റർ കോടയുമാണ് പിടികൂടിയത്. വാർഡ് മെംബറും എക്സൈസ് ഉദ്യോഗസ്ഥരും അടഞ്ഞുകിടന്ന വീടിനുള്ളിൽ കടക്കുകയും വാറ്റും വാറ്റുപകരണങ്ങളും പിടികൂടുകയുമായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ രാജൻ, പ്രിവൻറിവ് ഓഫിസർ വിജയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ചാരായ നിർമാണത്തിനിടെ പിടിയിൽ
ഓയൂർ: വ്യാജചാരായ നിർമാണത്തിനിടെ യുവാവ് പിടിയിലായി. വെളിനല്ലൂർ ആറ്റൂർകോണം കുറ്റിമൂട് അൻസർ മൻസിലിൽ അൻസർ (42) ആണ് പൂയപ്പള്ളി പൊലീസിൽ പിടികൂടിയത്. സ്വന്തം വീട്ടിൽ വ്യാജചാരായ നിർമാണത്തിനായി കരുതിെവച്ചിരുന്ന 20 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. പൂയപ്പള്ളി എസ്.ഐ ഗോപിചന്ദ്രെൻറ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
കോടയും വാറ്റുപകരണങ്ങളും പിടികൂടി
പുനലൂർ: ആര്യങ്കാവ് വനം റെയിഞ്ചിലെ മേലെ ആനച്ചാടി വനത്തിനുള്ളിൽനിന്ന് കോടയും വാറ്റുപകരണങ്ങളും വനം അധികൃതർ പിടിച്ചെടുത്തു. നൂറുലിറ്റർ കോടയാണ് കണ്ടെത്തിയത്.
ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.എസ്. ജയെൻറ നേതൃത്വത്തിൽ പരിശോധന നടത്തിയത്. സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ എ.കെ. പ്രദീപ്കുമാർ, ഗിരീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എസ്. അനു, ലിൻഷാ സന്തോഷ്, രവിചന്ദ്രൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പിടിച്ചെടുത്ത കോട നശിപ്പിച്ചു. കോടയും വാറ്റുപകരണങ്ങളും പിടികൂടി.
അഞ്ചൽ: ആൾത്താമസമില്ലാത്ത റബർ പുരയിടത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 50 ലിറ്ററോളം കോടയും വാറ്റുപകരണങ്ങളും അഞ്ചൽ എക്സൈസ് സംഘം പിടികൂടി.
ബുധനാഴ്ച ഉച്ചയോടെ ഏരൂർ നെട്ടയത്ത് കോണത്ത് ജങ്ഷന് സമീപത്തുനിന്നുമാണ് പിടികൂടിയത്. സാമ്പ്ൾ എടുത്ത ശേഷം കോട ഒഴുക്കിക്കളയുകയും വാറ്റുപകരണങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
നേരത്തേയും ഇവിടെ ചാരായം വാറ്റിയിരുന്നതായും പ്രതികളെപ്പറ്റി സൂചന ലഭിച്ചതായും എക്സൈസ് അറിയിച്ചു.
പ്രിവൻറിവ് ഓഫിസർ മോഹൻരാജ്, അജികുമാർ, സുജിത്, രാജു വർഗീസ്, മാത്യു ഡ്രൈവർ രജീഷ് എന്നിവരടങ്ങിയ എക്സൈസ് സംഘമാണ് റെയ്ഡ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.