ആശ്രാമം എം.ഡി.എം.എ കേസ്: ബ്ലസൻ ബാബു കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണി
text_fieldsകൊല്ലം: കഴിഞ്ഞ സെപ്റ്റംബറിൽ ആശ്രാമത്ത് നിന്ന് എം.ഡി.എം.എയും കഞ്ചാവും പിടികൂടിയ കേസിലെ നാലാം പ്രതിയെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലെടുത്തു. കുണ്ടറ കാഞ്ഞിരക്കോട് കുളപ്പൊയ്ക വീട്ടിൽ ബ്ലസൻ ബാബുവിനെ (വിനോദ്) ആണ് ചെന്നൈയിലെ ഫ്ലാറ്റിൽ നിന്ന് പിടികൂടിയത്.
ഒരുവർഷമായി ചെന്നൈ കേന്ദ്രീകരിച്ച് കേരളത്തിലേക്ക് എം.ഡി.എം.എ മയക്കുമരുന്ന് കടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് ബ്ലസൻ ബാബു. ഒളിവിലായിരുന്ന മൂന്നും നാലും പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. നാലാം പ്രതി ചെന്നൈയിലെ ഫ്ലാറ്റിൽ ഒളിവിൽ താമസിക്കുന്നതായി അസി. എക്‌സൈസ് കമീഷണറിനുലഭിച്ച രഹസ്യവിവരം നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ ചെന്നൈ യൂനിറ്റിന് കൈമാറുകയായിരുന്നു. കൊല്ലം സ്പെഷൽ സ്‌ക്വാഡ് ഫോർമൽ അറസ്റ്റ് ചെയ്യുന്നതിനുവേണ്ടി കോടതിയെ സമീപിക്കും.
സെപ്റ്റംബർ 23ന് വൈകുന്നേരമാണ് ആശ്രാമം-കടപ്പാക്കട ലിങ്ക് റോഡിലെ കൺെവൻഷൻ സെൻററിന് സമീപത്തുനിന്നായി 10.56 ഗ്രാം എം.ഡി.എം.എയും കഞ്ചാവുമായി ആശ്രാമം കാവടിപ്പുറം പുത്തൻകണ്ടത്തിൽ വീട്ടിൽ ദീപു (25) കൊല്ലം എക്‌സൈസ് സ്പെഷൽ സ്‌ക്വാഡിെൻറ പിടിയിലായത്. കൊല്ലം അസി. എക്‌സൈസ് കമീഷണർ ബി. സുരേഷ് നടത്തിയ തുടരന്വേഷണത്തിൽ കൊറ്റങ്കര തട്ടാർക്കോണം അൽത്താഫ് മൻസിലിൽ അൽത്താഫിനെ രണ്ടാം പ്രതിയായി അറസ്റ്റ് ചെയ്തു.
മൊബൈൽ കാൾ രേഖകൾ, ബാങ്ക് ഇടപാടുകൾ എന്നിവ പരിശോധിച്ചതിലൂടെ തിരുവനന്തപുരം ചിറയിൻകീഴ് കീഴറ്റിങ്ങൽ പുലിക്കുന്നത്ത് (എൻ.വി.എസ് നിലയം) വീട്ടിൽ വൈശാഖിനെ മൂന്നാം പ്രതിയും കുണ്ടറ കാഞ്ഞിരക്കോട് കുളപ്പൊയ്കവീട്ടിൽ ബ്ലസൻ ബാബുവിനെ നാലാം പ്രതിയുമാക്കി കോടതിയിൽ റിപ്പോർട്ട് ഹാജരാക്കി. ഒളിവിലായ ഇവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട് ബ്ലസൻ ബാബുവിെൻറ അക്കൗണ്ടിലേക്ക് ഒരു കോടി രൂപയോളം രൂപ ട്രാൻസാക്ഷൻ നടന്നതായി അന്വേഷണത്തിൽ കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് അമ്പതോളം പേരെ ചോദ്യം ചെയ്തു. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് രണ്ടാം നാളാണ് നാലാം പ്രതി അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.