കൊല്ലം ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി
text_fieldsകൊല്ലം: ജില്ലയിലെ ആരോഗ്യ-വിദ്യാഭ്യാസ-അടിസ്ഥാന സൗകര്യ-വികസന മേഖലകളിലെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി ജില്ല വികസന സമിതി യോഗം ഓൺൈലനായി ചേര്‍ന്നു. കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അധ്യക്ഷനായി.
രണ്ടാം ഡോസ് വാക്സിനേഷന് സ്വീകരിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ടെന്നും ലഭ്യതയനുസരിച്ച് വിതരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമെന്നും പി.സി. വിഷ്ണുനാഥ് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി കലക്ടര്‍ അറിയിച്ചു. ഇരവിപുരം മണ്ഡലത്തിലെ മുക്കം റോഡ് സഞ്ചാരയോഗ്യമാക്കുന്നതും കടലാക്രമണത്തിലെ ദുരിത ബാധിതര്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എം. നൗഷാദ് എം.എല്‍.എ ആവശ്യപ്പെട്ടു.
കരുനാഗപ്പള്ളിയിലെ ഗതാഗത സംവിധാനം പുനക്രമീകരിച്ച് തിരക്ക് ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സി.ആര്. മഹേഷ് എം.എല്‍.എ നിർദേശിച്ചു. പത്തനാപുരം മണ്ഡലത്തിലെ കുര്യോട്ടുമല മേഖലയില്‍ മദ്യം, മയക്കുമരുന്ന് ഉപഭോഗം നിയന്ത്രിക്കുന്നതിനാവശ്യമായ ബോധവത്കരണവും നിരീക്ഷണവും വ്യാപിപ്പിക്കണമെന്ന് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എയുടെ പ്രതിനിധി പി.എസ്. സജിമോന്‍ അറിയിച്ചു. നീണ്ടകര-തേവലക്കര മേഖലയില്‍ അനുവദിക്കപ്പെട്ട കുഴല്‍ കിണറുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന നിര്‍ദേശമാണ് ഡോ. സുജിത് വിജയന്‍പിള്ള എം.എല്‍.എയുടെ പ്രതിനിധി നല്‍കിയത്.
വികസന പ്രവര്‍ത്തനങ്ങളില്‍ സജീവ ഇടപെടലുകള്‍ ഉദ്യോഗസ്ഥ തലത്തില്‍ സ്വീകരിക്കണമെന്ന് കലക്ടര്‍ നിര്‍ദേശം നല്കി. കുണ്ടറയിലെ പേരയം-വരമ്പ് മേഖലയില്‍ റോഡപകടങ്ങള്‍ നിയന്ത്രിക്കുന്നത് സംബന്ധിച്ചും പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തിലെ വിദ്യാർഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സജ്ജീകരണങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ചും നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശമാണ് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ മുന്നോട്ട് െവച്ചത്.
ജലജീവന്‍, അമൃതം പദ്ധതികളുടെ പുരോഗതിയും വിശദാംശങ്ങളും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അവതരിപ്പിച്ചു. സബ് കലക്ടര്‍ ചേതന്‍ കുമാര്മീണ, ജില്ല പ്ലാനിങ് ഓഫിസര്‍ വി. ജഗല്‍കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.