വീടുകയറി ആക്രമണം; നാലുപേര്‍ പിടിയില്‍
text_fieldsകുന്നിക്കോട്: വീടുകയറി ആക്രമിച്ച കേസിലെ നാലു പേരെ പൊലീസ് പിടികൂടി.
കുന്നിക്കോട് അനീസാ മൻസിലിൽ അനസ് (38), പുളിമുക്ക് റസീന മൻസിലിൽ റിയാസ് (28), നെടുമാനൂർ തെക്കേതിൽ വീട്ടിൽ നിസാം (45), ജെ.കെ. ഹൗസിൽ നൗഷാദ് (45) എന്നിവരാണ് അറസ്റ്റിലായത്. മേലില കടമ്പ്ര ജങ്ഷനില്‍ കാഞ്ഞിരത്തുംമൂട് വീട്ടില്‍ ഫാത്തിമയെയും മകനെയും സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.
മേലിലയില്‍ മാംസവിപണനകേന്ദ്രം നടത്തുകയാണ് പ്രതികള്‍. ഇവരുടെ കടയില്‍ ജോലിക്ക് എത്തുന്ന യുവാവിനെ കാണാനായാണ് വീട്ടിലെത്തിയത്. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്നവരെ മര്‍ദിക്കുകയായിരുന്നു.
തടസ്സം പിടിക്കുന്നതിനിടെയാണ് ഫാത്തിമക്ക് മര്‍ദനമേറ്റത്. വഴിയരികില്‍ മദ്യപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്നാണ് മര്‍ദിച്ചതെന്ന് വീട്ടമ്മ പറയുന്നു.
ഇതിൽ പ്രതിയായ റിയാസിനെ കാപ്പ ചുമത്തി മുമ്പ്പൊലീസ് നാടുകടത്തിയയാളാണ്. കുന്നിക്കോട് സി.ഐ മുബാറക്കിെൻറ നേതൃത്വത്തിെല സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.