പരാതി നൽകിയതിെൻറ പേരിൽ ആക്രമണം; ഗൃഹനാഥനും ഭാര്യക്കും പരിക്ക്
text_fieldsമയ്യനാട്: പൊലീസിൽ പരാതി നൽകിയതിെൻറ വൈരാഗ്യത്താൽ യുവാവ് നടത്തിയ ആക്രമണത്തിൽ ഗൃഹനാഥനും ഭാര്യക്കും പരിക്കേറ്റു. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ആക്രമണം നടത്തിയ യുവാവ് കായലിൽ ചാടി രക്ഷപ്പെട്ടു. ക്രിസ്മസ് ദിനത്തിൽ വെള്ളിയാഴ്ച ഉച്ചക്ക് താന്നി ലക്ഷ്മിപുരം തോപ്പിലായിരുന്നു സംഭവം. ലക്ഷ്മിപുരം തോപ്പ് സ്വദേശികളായ ജോസ്, ഭാര്യ സുമ എന്നിവർക്കാണ് പരിക്കേറ്റത്.
ആക്രമണം നടത്തിയ യുവാവ് പലതവണ വീട്ടിലെത്തി മർദിക്കാൻ ശ്രമിച്ചതിനെതുടർന്ന് ജോസും ഭാര്യയും ഇരവിപുരം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഇയാളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പിഴ ചുമത്തി പൊലീസ് വിട്ടയച്ചിരുന്നു. ഇതിെൻറ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്.
പരിക്കേറ്റ ജോസ് കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.