ഡി.വൈ.എഫ്.ഐ നേതാക്കൾക്കെതിരെ ആക്രമണം: പ്രതികൾ റിമാൻഡിൽ
text_fieldsശൂരനാട്: ഡി.വൈ.എഫ്.ഐ നേതാക്കളെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികൾ പൊലീസ് പിടിയിലായി; നാലുപേരെ കോടതി റിമാൻഡ് ചെയ്തു. പോരുവഴി പള്ളിമുറി എട്ടുകെട്ടുംവിള ബി. സിദ്ദിഖ് (27), കമ്പലടി ഷംന മൻസിൽ മുഹമ്മദ് സാബിൻ ഷാ (സദ്ദാം -24), ശൂരനാട് വടക്ക് തെക്കേമുറി അൻസിലാ മൻസിലിൽ എ. അൻസിൽ (24), നടുവിലേമുറി സൂഫിയ മൻസിലിൽ എസ്. അമാനുല്ല (23), തെക്കേമുറി ചരുവിള തെക്കേതിൽ അൽ ബിലാൽ (24), കമ്പലടി സുബൈദ മൻസിലിൽ മുഹമ്മദ് സാദിഖ് (22), നടുവിലേമുറി കലതിവിള തെക്കേതിൽ അൻവർ സിയാദ് (27), തെക്കേമുറി ചരുവിള തെക്കേതിൽ ഹാഷിം കമാൽ (24), പോരുവഴി പള്ളിമുറി കോട്ടയ്ക്കകത്ത് മുഹമ്മദ് അൽത്താഫ് (22), കമ്പലടി ചരുവിള തെക്കേതിൽ എസ്. അബിൻ ഷാ (23) എന്നിവരാണ് അറസ്റ്റിലായത്.
സിദ്ദിഖ്, അൻസിൽ, അമാനുല്ല, മുഹമ്മദ് സാബിൻ ഷാ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഇവർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി. ചക്കുവള്ളിയിൽ ജൂൺ അഞ്ചിന് രാത്രി എട്ടരയോടെയാണ് സംഭവം. ചായ കുടിക്കാനെത്തിയ ഡി.വൈ.എഫ്.ഐ പോരുവഴി കിഴക്ക് മേഖലാ സെക്രട്ടറി കെ.എസ്. അനന്തകൃഷ്ണൻ, ശൂരനാട് മേഖലാ സെക്രട്ടറി അമൽ കൃഷ്ണൻ, പ്രവർത്തകനായ നാലുമുക്ക് റിയാസ് എന്നിവർക്കാണ് സോഡാക്കുപ്പി, കത്തി, ഇരുമ്പുവടി എന്നിവ ഉപയോഗിച്ചുള്ള സംഘംചേർന്നുള്ള ആക്രമണത്തിൽ പരിക്കേറ്റത്. എസ്.ഡി.പി.ഐ-യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.