യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: ക്വട്ടേഷൻ സംഘാംഗങ്ങൾ ശ്രീലങ്കൻ തമിഴ് വംശജർ
text_fieldsഓയൂർ (കൊല്ലം): അമ്പലംകുന്ന് വട്ടപ്പാറയിൽ വീടിന് മുന്നിൽനിന്ന യുവാവിനെ കാറിലെത്തി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ റിമാൻഡ് ചെയ്ത നാല് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുമെന്ന് പൂയപ്പള്ളി പൊലീസ്. െചാവ്വാഴ്ച വട്ടപ്പാറ അജ്സൽ മൻസിലിൽ അജ്സൽ അയൂബി (19) നെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് മീയന പെരുപുറം വയ്ലിൽ വീട്ടിൽ സലിം (48), കുളത്തൂപ്പുഴ ചന്ദനക്കാവ് ചരുവിള പുത്തൻവീട്ടിൽ സലിം (48), കുളത്തൂപ്പുഴ ആർ.പി.എൽ 2 ജെ കോളനിയിൽ രാഹുൽ (24), കുളത്തൂപ്പുഴ ആർ.എൽ.സി കോളനിയിൽ പോൾ ആൻറണി (38) എന്നിവരെ റിമാൻഡ് ചെയ്തിരുന്നു.
സംഘത്തിന് കൂടുതൽ ക്രിമിനൽ കേസുകളിൽ ബന്ധമുണ്ടോയെന്നും അജ്സലിെൻറ ബന്ധുവും തട്ടിക്കൊണ്ടുപോകാൻ പദ്ധതി ആസൂത്രണം ചെയ്ത ആളുമായ മീയന സലിം ക്വട്ടേഷൻ സംഘവുമായി എങ്ങനെയാണ് ബന്ധമുണ്ടാക്കിയതെന്നും പൊലീസ് പരിശാധിക്കുന്നുണ്ട്. ശ്രീലങ്കൻ തമിഴ് വംശജരായ ക്വട്ടേഷൻ സംഘാംഗങ്ങൾ കേരളത്തിലേക്ക് കുടിയേറിയവരാണ്. ഇവർ യുവമോർച്ചയുമായി ബന്ധമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.