ജാമ്യത്തിലിറങ്ങിയ ആളെ കൊലപ്പെടുത്താൻ ശ്രമം; ഒരാൾ കൂടി അറസ്റ്റിൽ
text_fieldsഓയൂർ: പൂയപ്പള്ളിയിൽ വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ ആളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിലായി. മീയണ്ണൂർ മേലേ വയൽ ചരുവിള വീട്ടിൽ നൗഫലിനെയാണ് (32) പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. പൂയപ്പള്ളി മരുതമൺപള്ളി പൊയ്കവിള വീട്ടിൽ സേതുരാജനെ (55) വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്.
മാസങ്ങൾക്ക് മുമ്പ് വഴി തർക്കത്തെത്തുടർന്ന് അയൽ വാസിയായ ജലജനുമായി വഴക്കുണ്ടാവുകയും സേതുരാജൻ ജലജനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. സംഭവത്തിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന സേതുരാജൻ അടുത്തിടെ ജാമ്യത്തിലിറങ്ങി. ഒക്ടോബർ 18ന് പുലർച്ച ഏഴംഗ സംഘം വീട് തകർത്ത് അകത്തുകടന്ന് മാരകായുധങ്ങളുപയോഗിച്ച് വെട്ടി ഗുരുതരമായി പരിക്കേൽപിച്ചിരുന്നു.
സംഭവത്തിൽ സഹോദരങ്ങളായ മരുതമൺപള്ളി ഗൗരീശങ്കരത്തിൽ ജലജൻ (39), തിലജൻ (41) എന്നിവരെ പത്തനംതിട്ടയിൽനിന്നും അറസ്റ്റ് ചെയ്തിരുന്നു. സേതുരാജനെ വെട്ടിക്കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ സംഘത്തിലെ പ്രധാന പ്രതിയാണ് ഇപ്പോൾ അറസ്റ്റിലായ നൗഫൽ. ഇനി നാലുപേർ കൂടി പിടിയിലാകാനുണ്ട്.
റൂറൽ എസ്.പി. ഇളങ്കോയുടെ നിർദേശപ്രകാരം ഡിവൈ.എസ്.പി നസീറിെൻറ നേതൃത്വത്തിൽ പൂയപ്പള്ളി സി.ഐ വിനോദ് ചന്ദ്രൻ, എസ്.ഐ രാജൻബാബു, എസ്.സി.പി.ഒമാരായ ലിജു വർഗീസ്, അനീഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നൗഫലിനെതിരെ വിവിധ സ്റ്റേഷനുകളിൽ കൊലപാതക ശ്രമം, അടിപിടി തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.