ആവണീശ്വരം അഗ്നിരക്ഷനിലയം നിര്‍മാണം പുരോഗമിക്കുന്നു
text_fieldsകുന്നിക്കോട് : ആവണീശ്വരം അഗ്നിരക്ഷാനിലയത്തിന് പുതിയ സമുച്ചയത്തിന്റെ നിർമാണം പുരോഗമിക്കുന്നു. 2.98 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. നേരത്തേ ഫയർസ്റ്റേഷൻ പ്രവർത്തിച്ചിരുന്ന നെടുവന്നൂരിലെ 30 സെന്റ് സ്ഥലത്താണ് നിർമാണം. റവന്യൂ വകുപ്പിൽ നിന്ന് ആഭ്യന്തര വകുപ്പിന് വിട്ടുകിട്ടിയ തലവൂർ നെടുവന്നൂർ പാലത്തിന് സമീപത്തെ തോട് പുറമ്പോക്ക് ഭൂമിയിലാണ് നിർമാണം. 2020 ലാണ് പുതിയ അഗ്നിരക്ഷനിലയത്തിന്റെ നിര്‍മാണത്തിനുള്ള പ്രാരംഭഘട്ട പ്രവര്‍ത്തനം നടന്നത്. പത്തനാപുരം ആസ്ഥാനമായി പുതിയ താലൂക്ക് രൂപവത്കരിച്ചതോടെ ആറുവർഷം മുമ്പ് 2015 ഡിസംബർ 31നാണ് ആവണീശ്വരത്ത് പുതിയ ഫയർസ്റ്റേഷൻ തുറന്നത്. മാസങ്ങൾക്ക് മുമ്പുവരെ ലോഹഷീറ്റ് മേഞ്ഞ താൽകാലിക ഷെഡിലായിരുന്നു പ്രവർത്തനം. വർഷങ്ങൾക്ക് മുമ്പ് നെടുവന്നൂരിലെ പാലം പൊളിച്ച് പുതിയ കോൺക്രീറ്റ് പാലം നിർമിക്കാനെത്തിയ തൊഴിലാളികൾക്ക് താമസിക്കാൻ സജ്ജമാക്കിയ താൽക്കാലിക ഷെഡിലായിരുന്നു അഗ്നിരക്ഷ നിലയം പ്രവർത്തിച്ചിരുന്നത്. പുതിയ കെട്ടിട നിർമാണത്തിനായി ഫയർസ്റ്റേഷന്റെ പ്രവർത്തനം കുന്നിക്കോട് കാവൽപ്പുരയിലെ വാടകക്കെട്ടിടത്തിലേക്ക് മാറ്റയിട്ടുണ്ട്. കുന്നിക്കോട്-പത്തനാപുരം റോഡിലേക്ക് അഭിമുഖമായാണ് കെട്ടിട നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.