Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഉണരുന്നു വിനോദസഞ്ചാരം

ഉണരുന്നു വിനോദസഞ്ചാരം

text_fields
bookmark_border
ഉണരുന്നു വിനോദസഞ്ചാരം
cancel

കൊ​ല്ലം: നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ നേ​രി​യ ഇ​ള​വു​ക​ൾ ല​ഭി​ച്ചു​തു​ട​ങ്ങി​യ​തോ​ടെ ജി​ല്ല​യി​ലെ വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല പ​തി​യെ ഉ​ണ​രു​ന്നു. ത​ദ്ദേ​ശ​സ്ഥാ​പ​ന ടി.​പി.​ആ​ർ അ​ന​ു​സ​രി​ച്ച്​ ഹോം ​സ്​​റ്റേ ഉ​ൾ​പ്പെ​ടെ താ​മ​സ​സൗ​ക​ര്യ​ങ്ങ​ൾ തു​റ​ന്നു​ന​ൽ​കാ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ്​ മേ​ഖ​ല ആ​ശ്വാ​സ​ക​ര​മാ​യി കാ​ണു​ന്ന​ത്. വാ​ക്​​സി​നെ​ടു​ത്ത​വ​രോ 72 മ​ണി​ക്കൂ​റി​നു​ള്ളി​ലെ ആ​ർ.​ടി.​പി.​സി.​ആ​ർ നെ​ഗ​റ്റി​വ്​ ഫ​ല​മു​ള്ള​വ​രോ ആ​യി​രി​ക്ക​ണം അ​തി​ഥി​ക​ൾ. കൂ​ടാ​തെ, സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രും വാ​ക്​​സി​നെ​ടു​ത്തി​രി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യു​മു​ണ്ട്.

ക​ട​ലും കാ​യ​ലും കു​ന്നു​ക​ളു​മൊ​ക്കെ​യാ​യി വി​നോ​ദ​സ​ഞ്ചാ​ര​ത്തി​െൻറ എ​ല്ലാ​ത്ത​രം സാ​ധ്യ​ത​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന ജി​ല്ല​യി​ൽ പ​ക്ഷേ, അ​ഞ്ച്​ ശ​ത​മാ​നം​പോ​ലും ഇ​പ്പോ​ഴും ഇൗ ​ഇ​ള​വ്​ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന സ്ഥി​തി​യി​ല​ല്ല. നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​റ്റ​വും കു​റ​വു​ള്ള 'എ' ​വി​ഭാ​ഗ​ത്തി​ലു​ള്ള, ജി​ല്ല​യി​ലെ മു​ൻ​നി​ര വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യാ​യ മ​ൺ​റോ​തു​രു​ത്ത്​ പ​ഞ്ചാ​യ​ത്തി​ൽ മാ​ത്ര​മാ​ണ്​ നി​ല​വി​ൽ ഇൗ ​ഇ​ള​വ്​ പ്രാ​വ​ർ​ത്തി​ക​മാ​കു​ന്ന​ത്.

തു​റ​ക്കേ​ണ്ട താ​മ​സം

ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ക്കേ​ണ്ട താ​മ​സം, മ​ൺ​റോ​തു​രു​ത്തി​ലെ റി​സോ​ർ​ട്ടു​ക​ളെ തേ​ടി നി​ര​​വ​ധി വി​ളി​ക​ളാ​ണ്​ ഇ​തി​ന​കം എ​ത്തി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ റി​സോ​ർ​ട്ടു​ക​ളി​ൽ അ​തി​ഥി​ക​ളും എ​ത്തി​ക്ക​ഴി​ഞ്ഞു. ആ​ഴ്​​ച​യ​വ​സാ​ന​ത്തി​ലേ​ക്ക്​ ന​ല്ലൊ​രു ഭാ​ഗം മു​റി​ക​ളും ഇ​തി​ന​കം ബു​ക്കി​ങ്​ ആ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​വ​ർ​ക്ക്​ റി​സോ​ർ​ട്ടി​നു​ള്ളി​ലെ താ​മ​സ​വും വി​നോ​ദ​പ​രി​പാ​ടി​ക​ളും മാ​ത്ര​മാ​ണ്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ക​ു​ക. ഇ​തു​കാ​ര​ണം വ​രു​ന്ന വി​ളി​ക​ളി​ൽ മു​ക്കാ​ൽ​ഭാ​ഗ​വും ബു​ക്കി​ങ്​ സ്ഥി​രീ​ക​രി​ക്കാ​തെ പോ​കു​ന്ന​താ​യി റി​സോ​ർ​ട്ട്​ ഉ​ട​മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

മ​ൺ​റോ​ത​ു​രു​ത്തി​െൻറ ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷ​ണം ക​ണ്ട​ൽ​ക്കാ​ടു​ക​ളു​ടെ ഭം​ഗി ആ​സ്വ​ദി​ച്ചു​കൊ​ണ്ട്​ കാ​യ​ലി​ലൂ​ടെ ചെ​റു​വ​ള്ള​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന യാ​ത്ര​യാ​ണ്. നി​ല​വി​ലെ ഇ​ള​വി​ലും ഇൗ ​സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ അ​നു​മ​തി​യി​ല്ല. വ​ള്ള​ങ്ങ​ളി​ൽ പോ​കു​ന്ന ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ വാ​ക്​​സി​നെ​ടു​ത്ത്​ ക​ഴി​ഞ്ഞി​രി​ക്കെ വ​ള്ള​ത്തി​ലു​ള്ള യാ​ത്ര മാ​ത്രം ഒ​ഴി​വാ​ക്കു​ന്ന​ത്​ യു​ക്തി​യ​ല്ലെ​ന്ന്​ അ​വ​ർ പ​റ​യു​ന്നു. റി​സോ​ർ​ട്ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക്​ അ​വി​ടെ​നി​ന്ന്​ തു​ട​ങ്ങി, അ​വി​ടെ​ത​ന്നെ അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ്​ കാ​യ​ൽ​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മ​റ്റ്​ സ്ഥ​ല​ങ്ങ​ളി​ലൊ​ന്നും ഇ​റ​ങ്ങു​ന്നി​ല്ല. അ​ക്കാ​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്​ ​വ​ള്ള​ത്തി​ലെ യാ​ത്ര​ക്ക്​ അ​നു​മ​തി ന​ൽ​ക​ണ​െ​മ​ന്ന്​ റി​സോ​ർ​ട്ട്​ ഉ​ട​മ​ക​ളും ജീ​വ​ന​ക്കാ​രും ഒ​രു​പോ​ലെ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tourism
News Summary - Awakening Tourism Sector
Next Story