Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബാറില്‍ അക്രമം:...

ബാറില്‍ അക്രമം: പ്രതികള്‍ പിടിയില്‍

text_fields
bookmark_border
ബാറില്‍ അക്രമം: പ്രതികള്‍ പിടിയില്‍
cancel
camera_alt

പി​ടി​യി​ലാ​യ സ​നു, റോ​യി, ജോ​ര്‍ജ്

കൊ​ല്ലം: ബാ​റി​ല്‍ അ​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. ശ​ക്തി​കു​ള​ങ്ങ​ര ക​ണി​യാ​ങ്ക​ട സ​ജു ഭ​വ​നി​ല്‍ സ​നു (27), ശ​ക്തി​കു​ള​ങ്ങ​ര മീ​ന​ത്ത് ചേ​രി റോ​ബ​ര്‍ട്ട് വി​ലാ​സ​ത്തി​ല്‍ റോ​യി (40), ശ​ക്തി​കു​ള​ങ്ങ​ര ക​ണി​യാ​ങ്ക​ട പ​ള്ളി പു​ര​യി​ട​ത്തി​ല്‍ജോ​ര്‍ജ് (41) എ​ന്നി​വ​രാ​ണ് ശ​ക്തി​കു​ള​ങ്ങ​ര പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി കാ​വ​നാ​ടു​ള്ള ബാ​റി​ല്‍ മ​ദ്യ​പി​ക്കാ​നെ​ത്തി​യ പ്ര​തി​ക​ള്‍ ശ​ക്തി​കു​ള​ങ്ങ​ര സ്വ​ദേ​ശി​യാ​യ അ​ഭി​ജി​ത്തു​മാ​യി വാ​ക്കു​ത​ര്‍ക്ക​മു​ണ്ടാ​യി.

തു​ട​ര്‍ന്ന് പ്ര​തി​ക​ള്‍ അ​ഭി​ജി​ത്തി​നെ മ​ർ​ദി​ക്കു​ക​യും ബി​യ​ര്‍ കു​പ്പി ഉ​പ​യോ​ഗി​ച്ച് ത​ല​ക്ക​ടി​ച്ച് മു​റി​വേ​ല്‍പ്പി​ക്കു​ക​യും ചെ​യ്തു. ശ​ക്തി​കു​ള​ങ്ങ​ര പൊ​ലീ​സി​ല്‍ ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ഇ​ന്‍സ്പെ​ക്ട​ര്‍ ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ പ്ര​ദീ​പ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ അ​ബു താ​ഹി​ര്‍, വി​നോ​ദ്, പ്ര​വീ​ണ്‍, അ​ജി​ത് ച​ന്ദ്ര​ന്‍, കി​ഷോ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BarViolenceArrest
News Summary - Bar violence: Suspects arrested
Next Story