കുരുന്നുഭാവനയിൽ വിടർന്നത് മനോഹര സൃഷ്ടികൾ
text_fieldsകൊല്ലം: കുരുന്നുകൾക്ക് പ്രോത്സാഹനവുമായി പ്രഗല്ഭർ ഒന്നിച്ചപ്പോൾ പിറന്നത് മനോഹരമായ സൃഷ്ടികൾ. കോവിഡ് മഹാമാരിക്കിടെ മാനസിക ഉല്ലാസം വളർത്തുന്നതിനായി ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുരുന്നുകൾക്കായി നടത്തിയ ഓൺലൈൻ പരിശീലന കളരി 'കഥാർസിസ്' വേറിട്ടതായി. നാടകം, ചിത്രകല, ശിൽപകല, സാഹിത്യരചന, ന്യൂമീഡിയ തുടങ്ങി വിവിധ മേഖലകളിലെ പ്രഗല്ഭരെ ഉൾപ്പെടുത്തി ഏഴു ദിവസമാണ് ഓൺലൈൻ പരിശീലന കളരി നടത്തിയത്. 20ന് തുടങ്ങിയ 'കഥാർസിസി'െൻറ സമാപനം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് നടക്കും.
ജില്ല ശിശു സംരക്ഷണ യൂനിറ്റ്, ജില്ല നിയമ സേവന അതോറിറ്റി, പ്രകാശ് കലാകേന്ദ്രം എന്നിവ ചേർന്നാണ് പരിശീലന പരിപാടി നടത്തിയത്. പ്രകൃതിയിൽനിന്ന് ലഭ്യമായ വസ്തുക്കൾവെച്ച് ചിത്രങ്ങൾ, മൈദ, ഉപ്പ്, ഫുഡ് കളർ എന്നിവ ഉപയോഗിച്ചുള്ള ശിൽപങ്ങൾ, ക്രയോൺസ് ഉപയോഗിച്ച് വിവിധതരം ചിത്രങ്ങൾ എന്നിവ കുട്ടികളുടെ സൃഷ്ടികളായി.
ചുറ്റിപ്പാടുമുള്ളവയെ ശ്രദ്ധിക്കുകയും അവയെ അതേപടി ചിത്രങ്ങളിലൂടെ പകർത്തുക, അവയെ കൂട്ടിയിണക്കി ചെറുകഥ ഉണ്ടാക്കുക എന്നിവയും നടത്തി. മുന്നൂറോളം കുട്ടികൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു. നാടക, ചലച്ചിത്ര നടൻ രാജേഷ് ശർമ ക്ലാസിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.