Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയു.ഡി.എഫ്​ പ്രമേയത്തെ...

യു.ഡി.എഫ്​ പ്രമേയത്തെ എൽ.ഡി.എഫ്​ പിന്തുണച്ചു: കല്ലുവാതുക്കലിൽ ബി.ജെ.പിക്ക്​ ഭരണ നഷ്ടം

text_fields
bookmark_border
യു.ഡി.എഫ്​ പ്രമേയത്തെ എൽ.ഡി.എഫ്​ പിന്തുണച്ചു: കല്ലുവാതുക്കലിൽ ബി.ജെ.പിക്ക്​ ഭരണ നഷ്ടം
cancel

കൊല്ലം: കല്ലുവാതുക്കൽ പഞ്ചായത്തിൽ ബി.ജെ.പി ഭരണത്തിനെതിരെ യു.ഡി.എഫ്​ കൊണ്ടുവന്ന അവിശ്വാസം എൽ.ഡി.എഫ് പിന്തുണയിൽ പാസായി. കൊല്ലം ജില്ലയിൽ ബി​.ജെ.പി ഭരിക്കുന്ന ഏക പഞ്ചായത്തിൽ അവർക്ക്​ ഭരണം നഷ്ടമായി.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബി.ജെ.പിയുടെ എസ്. സുദീപക്കെതിരെ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി ലീഡർ പ്രതീഷ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം എൽ.ഡി.എഫ് പിന്താങ്ങുകയായിരുന്നു. 23 അംഗ പഞ്ചായത്ത്​ കമ്മറ്റിയിൽ ബി.ജെ.പി-9, യു.ഡി.എഫ്- 8, എൽ.ഡി.എഫ്​-6 എന്നിങ്ങനെയാണ്​ കക്ഷിനില. ചർച്ചയ്ക്ക് ഒടുവിൽ നടന്ന വോട്ടിങ്ങിൽ കോൺഗ്രസിന്റെ എട്ട് അംഗങ്ങളും ഇടത് പക്ഷത്തിന്റെ ആറ്​ അംഗങ്ങളും ചേർന്ന് അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുകയായിരുന്നു.

ഒമ്പതിനെതിരെ 14 വോട്ടിന്​ പ്രമേയം പാസായി. തുടർന്ന്​ വൈസ് പ്രസിഡന്റ് എസ്. സത്യപാലന് എതിരെയുള്ള ആവിശ്വാസ പ്രമേയത്തിലും സമാനരീതിയിൽ ഇരു മുന്നണികളും ഒന്നിച്ച്​ നിന്ന്​ പ്രമേയം പാസാക്കി. അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ചകളിൽ ഒരേ സ്വരത്തിലായിരുന്നു എൽ. ഡി. എഫ്, യു. ഡി. എഫ് അംഗങ്ങൾ. ജില്ലയിൽ ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിൽ ഒന്നായ ചാത്തന്നൂർ മണ്ഡലത്തിലാണ് കല്ലുവാതുക്കൽ പഞ്ചായത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressCPMBJPKalluvathukkal
News Summary - BJP loses governance in Kalluvathukkal
Next Story