ചേർത്തുപിടിക്കാം, ബ്രഹ്മപുത്രനെയും കുടുംബത്തെയും
text_fieldsബ്രഹ്മപുത്രൻ
കൊല്ലം: തങ്ങളുടെ നട്ടെല്ലായയാൾ ജീവന് വേണ്ടി ആശുപത്രിക്കിടക്കയിൽ പൊരുതുമ്പോൾ ആ പോരാട്ടത്തിന് തുണയൊരുക്കാനുള്ള സാമ്പത്തിക ശേഷിയില്ലാതെ കണ്ണീർപൊഴിക്കുകയാണ് ഏഴംഗ കുടുംബം. പുതുവത്സരദിനത്തിൽ നീണ്ടകരയിൽ വച്ച് ലോറിയിൽ നിന്ന് വീണ് തലക്ക് ഗുരുതരപരിക്കേറ്റ് അബോധാവസ്ഥയിലായ ഡ്രൈവർ നീരാവിൽ മേലൂക്ക് കിഴക്കതിൽ ബ്രഹ്മപുത്രന്റെ(50) കുടുംബമാണ് വീഴ്ചയിൽ നിന്ന് കരകയറാൻ കൈത്താങ്ങ് തേടുന്നത്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബ്രഹ്മപുത്രനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ഇപ്പോഴും ബോധം വീണ്ടെടുത്തിട്ടില്ല. സ്വകാര്യ ആശുപത്രിയിലെ ചെലവ് താങ്ങാനാകാതെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ ആലോചിക്കുമ്പോഴും 15 ലക്ഷം രൂപക്ക് മുകളിലെത്തിയ ബിൽ അടച്ചുതീർക്കുന്നത് എങ്ങനെ എന്ന ചോദ്യം ബാക്കി.
നാട്ടുകാരും സുഹൃത്തുക്കളും സഹായിച്ചാണ് ഒരു മാസത്തിലധികമായുള്ള ചെലവുകൾ കുറച്ചെങ്കിലും കഴിഞ്ഞുപോയത്. വയോധികരായ മാതാപിതാക്കളും ഭാര്യയും പ്ലസ്വണ്ണിലും എട്ടിലും പഠിക്കുന്ന മക്കളും വിധവയായ സഹോദരിയും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ബ്രഹ്മപുത്രൻ. ബ്രഹ്മപുത്രന്റെയും ഭാര്യയുടേയും പേരിൽ ഫെഡറൽ ബാങ്ക് തൃക്കടവൂർ ശാഖയിലെ അക്കൗണ്ട്: 17610100024220. ഐ.എഫ്.എസ്.സി കോഡ്: FDRL0001761. ഗൂഗിൾ പേ: 9567157337.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.