ബ്രെയിൻ കൺട്രോൾ വീൽ ചെയർ; സവിശേഷ കണ്ടുപിടിത്തവുമായി എൻജിനീയറിങ് വിദ്യാർഥികൾ
text_fieldsകൊല്ലം: തലയുടെ ചലനങ്ങൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുന്ന വീൽചെയർ എന്ന ആശയം പ്രായോഗികമാക്കി വിദ്യാർഥികൾ. യൂനുസ് കോളജ് ഓഫ് എൻജിനീയറിങ്ങിലെ അവസാന വർഷ ഇലക്ട്രിക്കൽ ഡിപ്പാർട്മെൻറ് വിദ്യാർഥികളാണ് അക്കാദമിക് പ്രോജക്ടിന്റെ ഭാഗമായി ബ്രെയിൻ കൺട്രോൾഡ് വീൽചെയർ വികസിപ്പിച്ചത്. കഴുത്തിന് താഴെ തളർന്ന അവശരായ രോഗികൾക്ക് ഈ വീൽചെയറിലൂടെ പരസഹായം ഇല്ലാതെ ആവശ്യങ്ങൾ നിറവേറ്റാനാവുമെന്ന് യൂനുസ് കോളജ് സെക്രട്ടറി നൗഷാദ് യൂനുസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇലക്ട്രിക്കൽ ഡിപ്പാർട്മെൻറിലെ അനന്തകൃഷ്ണൻ, പി.എസ്. ആദിത്യ, ആംസ്ട്രോങ് എന്നീ വിദ്യാർഥികളാണ് കണ്ടുപിടിത്തത്തിന് പിന്നിൽ. കോഴിക്കോട് ആസ്ഥാനമായ ഡിജിറ്റൽ ബ്രിഡ് ഇൻറർനാഷനലിന്റേതാണ് ആശയം. ഡി.ബി.ഐ സീനിയർ ഡയറക്ടർ ഓഫ് സ്കിൽ ഡെവലപ്മെൻറ് ഡോ. മുഹമ്മദ് ഇക്ബാൽ, പ്രോജക്റ്റ് ഡയറക്ടർ ഷിബു മൊറിസ്, മാനേജിങ് ഡയറക്ടർ അബ്ദുറഹ്മാൻ എന്നിവർ പ്രോജക്ടിന്റെ പ്രവർത്തനം വിലയിരുത്തി. പ്രോജക്ടിന് നേതൃത്വം നൽകിയത് ഇലക്ട്രിക്കൽ ഡിപ്പാർട്മെൻറിലെ അസിസ്റ്റൻറ് പ്രഫസർ സുമിത സുന്ദരനാണ്. ഡിപ്പാർട്മെൻറ് ഹെഡ് പ്രഫ. പി.പി. മായ, സുമിത സുന്ദരൻ, അനന്തകൃഷ്ണൻ, ആംസ്ട്രോങ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.