ബുർവി: കൊല്ലത്തെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടച്ചു
text_fieldsപുനലൂർ: ബുർവി ചുഴലിക്കാറ്റിെൻറ പശ്ചാത്തലത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് കിഴക്കൻ മലയോരത്തുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങൾ തൽക്കാലം അടച്ചു. പാലരുവി, തെന്മല ഇക്കോടൂറിസം, ശെന്തുരുണി ഇക്കോടൂറിസം കേന്ദ്രങ്ങളാണ് നാലുദിവസത്തേക്ക് അടച്ചത്.
വിവരങ്ങള്‍ അറിയിക്കണം
െകാല്ലം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ളതിനാല്‍ വൈദ്യുതി ലൈനുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കാനും ലൈനുകള്‍ പൊട്ടിവീഴാനും സാധ്യതയുണ്ട്.
ജീവഹാനി സംഭവിക്കാന്‍ സാധ്യതയുള്ള ഇത്തരം അപകടങ്ങള്‍ ശ്രദ്ധയിൽപെട്ടാല്‍ അടിയന്തരമായി 9496010101, 1912, 0471-2555544, 9496061061 നമ്പറുകളിലോ 9496001912 എന്ന വാട്സ്ആപ് നമ്പറിലോ അറിയിക്കണമെന്ന് ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍ പ്രസന്നകുമാരി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.