പൊള്ളലേറ്റ യുവാവ് കിണറ്റിൽ ചാടി
text_fieldsശാസ്താംകോട്ട: ഗുരുതരമായി പൊള്ളലേറ്റ യുവാവ് രക്ഷാശ്രമത്തിനിടെ, കിണറ്റിൽ ചാടി. പിന്നീട് അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.
പോരുവഴി, അമ്പലത്തും ഭാഗം, ഗോപ വിലാസത്തിൽ ദിനേശ് (38) ആണ് കിണറ്റിൽ ചാടിയത്. തിങ്കളാഴ്ച രാവിലെ 9.30നാണ് സംഭവം. ദിനേശിനെ നാട്ടുകാർ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ വീട്ടിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന്, രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ, സ്വന്തം പുരയിടത്തിലെ 30 അടി താഴ്ചയിലുള്ള കിണറ്റിൽ ഇയാൾ ചാടുകയായിരുന്നു. നാട്ടുകാർ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി. ശാസ്താംകോട്ട അഗ്നിരക്ഷാസേനയിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സണ്ണി കിണറ്റിലിറങ്ങി ദിനേശിനെ കരക്കെത്തിച്ചു. ശേഷം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അസി. സ്റ്റേഷൻ ഓഫിസർ പ്രസന്നൻ പിള്ളയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ഗ്രേഡ് എ എസ്.ടി ഒ ജോസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ഷിനു, രതീഷ്, രാജേഷ്, വിജേഷ്, ഡ്രൈവർമാരായ ജയപ്രകാശ്, ഹരിപ്രസാദ് ഹോം ഗാർഡ് പ്രദീപ്, പ്രതീഷ്, സുന്ദരൻ, ബിജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.