ബസ് യാത്രികർക്ക് നോമ്പുതുറ വിഭവങ്ങൾ നൽകി കൂട്ടായ്മ
text_fieldsകൊട്ടിയം: കൊട്ടിയം ജങ്ഷൻ വഴി കടന്നുപോകുന്ന ദീർഘദൂര ബസിലെ യാത്രികർക്ക് നോമ്പുതുറ സമയമാകുമ്പോൾ ബസിലിരുന്നു തന്നെ നോമ്പ് തുറക്കാനുള്ള വിഭവങ്ങൾ റമദാൻ ഒന്നു മുതൽ ഇതുവരെ നൽകുകയാണ് ബാബുൽ ഖൈർ കൂട്ടായ്മ യൂത്ത് വിങ്ങിലെ ഒരു കൂട്ടം വിദ്യാർഥികൾ.
നോമ്പ് തുറക്കാനുള്ള ഈത്തപ്പഴം, ഒരു ബോട്ടിൽ വെള്ളം, ബിസ്ക്കറ്റ് എന്നിവ അടങ്ങിയ 72 കിറ്റുകളാണ് എല്ലാ ദിവസവും യാത്രക്കാർക്ക് നൽകുന്നത്. സമൂഹത്തിലെ നിർധനരും നിരാലംബരുമായ സാധുക്കൾക്ക് അരിയും പലവ്യഞ്ജനങ്ങളും ഈത്തപ്പഴവും ഉൾപ്പെടുത്തി റമദാൻ കിറ്റും നൽകിവരുന്നു.
സെക്രട്ടറി സക്കീർ ഹുസൈൻ മുസ്ലിയാർ, വർക്കിങ് പ്രസിഡന്റ് കെ.ആർ. ഷാഹുൽ ഹമീദ് മുസ്ലിയാർ, ട്രഷറർ നിസാം വെറൈറ്റി, എക്സിക്യൂട്ടീവ് അംഗം സക്കീർ ഹുസൈൻ (ബർക്കത്ത് ബിസ്മി), യൂത്ത് വിങ് കൺവീനർ അബ്ദുൽ ബാസിത്, ഫർഹാൻ, ആദിൽ, നൗഫൽ, സിനാൻ, ആഷിക്, നിബിൻ ഷാ, ആദിൽ, കണ്ണൻ,അൽ അമാൻ, ഇർഫാൻ, നൗഫൽ, ഷാറൂഖാൻ, നാസിം എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.