ഉപതെരഞ്ഞെടുപ്പ്: േകാഴി മാലിന്യ സംസ്കരണ സമരത്തിൽ സി.പി.എം മലക്കം മറിയുന്നു
text_fieldsഓയൂർ: മുളയറച്ചാൽ വാർഡിൽ വരാൻ പോകുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുളയറച്ചാലിലെ േകാഴി മാലിന്യ സംസ്കരണ പ്ലാൻറ് സമരത്തിന് പുതിയ രാഷ്ട്രീയ മുഖം. ആഗസ്റ്റ് 18ന് ഭരണസമിതിയെ തെറ്റിദ്ധരിപ്പിച്ച് ഇടതുപക്ഷം നേതൃത്വം കൊടുക്കുന്ന വെളിനല്ലൂർ പഞ്ചായത്ത് േകാഴിമാലിന്യ സംസ്കരണ പ്ലാൻറിെൻറ കെട്ടിട നിർമാണത്തിന് അനുമതി നൽകിയിരുന്നു.
തുടർന്ന് നാട്ടുകാർ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു. ഇടതുപക്ഷം ഒഴിച്ചുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും വെളിനല്ലൂർ പഞ്ചായത്തിലേക്ക് മാർച്ച് നടത്തിയിരുന്നു. സമരം ശക്തിപ്രാപിച്ചുവരുന്നതിനിടെയാണ് മുളയറച്ചാലിലെ വാർഡ് മെംബർ അമൃത് മരണപ്പെടുന്നത്.
തുടർന്നാണ് ഇടതുപക്ഷം ചുവടുമാറ്റിയത്. ആകെ 17 വാർഡിൽ എട്ട് എൽ.ഡി.എഫ്, നാല് യു.ഡി.എഫ്, രണ്ട് മുസ്ലിം ലീഗ്, ഒരു വെൽഫെയർ പാർട്ടി, രണ്ട് ബി.ജെ.പി എന്നിങ്ങനെയാണ് കക്ഷിനില. ബി.ജെ.പിയുൾപ്പടെയുള്ള പ്രതിപക്ഷം ഒന്നിച്ചാൽ എൽ.ഡി.എഫിന് നിലവിൽ ഭരണം നഷ്ടമാകുമെന്നിരിക്കെയാണ് സി.പി.ഐയുടെ വാർഡിൽ ഇപ്പോൾ ഉപതെരഞ്ഞെടുപ്പ് വരുന്നത്. ഈ അവസ്ഥയിലാണ് മുളയറച്ചാലിലെ പ്ലാൻറിനെതിരെനിന്ന ഇടതുപക്ഷ ഭരണസമിതി ഇപ്പോൾ കെട്ടിട നിർമാണം നിർത്തിവെക്കാൻ തീരുമാനിച്ച് ഉത്തരവിറക്കിയത്. പ്ലാൻറിനെതിരെ സമരവുമായി രംഗത്തുവരുകയും ചെയ്തു.
തുടക്കം മുതൽ സമരത്തിലുണ്ടായിരുന്ന േകാൺഗ്രസ് ഇപ്പോൾ പ്ലാൻറിനെതിരെ റിലേ സമരത്തിലാണ്.
ഇതിനിടെ വെൽഫെയർ പാർട്ടി പ്രതിനിധികൾ സമാനമായി വയനാട്ടിലെ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന കോഴി മാലിന്യ സംസ്കരണ പ്ലാൻറ് മൂലം പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതങ്ങൾ ചിത്രീകരിച്ച് വിഡിയോ എടുത്തിരുന്നു. വരുംദിവസങ്ങളിൽ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്ലാൻറിനെതിരെ നിരവധി രാഷ്ട്രീയ സമരങ്ങൾ അനുകൂലിച്ചും എതിർത്തും അരങ്ങേറും.
മുളയറച്ചാല്‍ കോഴി മാലിന്യ പ്ലാൻറ് സമരത്തിനെതിരെ എൽ.ഡി.എഫ് ഗൂഢാലോചനയെന്ന്
കൊല്ലം: മുളയറച്ചാല്‍ കോഴിമാലിന്യ പ്ലാൻറിന് വേണ്ടി തങ്ങളെ അപകീര്‍ത്തിപ്പെടുത്താൻ എൽ.ഡി.എഫ് ഗൂഢാലോചന നടത്തുന്നതായി മുളയറച്ചാല്‍ കോഴിമാലിന്യ പ്ലാൻറ് സമരസമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.
പ്ലാൻറ് ഉടമകളുമായി ചേർന്നാണ് ഇത്തരം നടപടികൾ കൈക്കൊള്ളുന്നത്. സമരസമിതി രക്ഷാധികാരിയായ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീര്‍ കോഴ വാങ്ങിയെന്ന പ്രചാരണം നടത്തി അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ്.
പ്ലാൻറ് ഉടമകള്‍ക്കനുകൂലമായി നില്ക്കുന്ന കെ.എസ്.യു നേതാവിനെതിരെ കര്ശനനടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ. പി.സി.സി നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. നിർമാണ പെർമിറ്റ് റദ്ദാക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചെങ്കിലും അതുസംബന്ധിച്ച നോട്ടീസ് നൽകാൻ തയാറായിട്ടില്ല. ഫാക്ടറി ഉടമകൾക്ക്, കോടതിയിൽ പോകുന്നതിനുള്ള അവസരമൊരുക്കുന്നതിന് വേണ്ടിയാണിത്.
പ്ലാൻറ് ആരംഭിക്കുന്നതിന് പഞ്ചായത്ത് നല്കിയ പെര്‍മിറ്റ് റദ്ദ് ചെയ്ത് സ്റ്റോപ് മെമ്മോ നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് വെളിനല്ലൂര്‍ ഈസ്റ്റ്, വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് വി.ഒ. സാജന്, സമരസമിതി കണ്‍വീനര്‍ നിസാര്‍ വട്ടപ്പാറ, മണ്ഡലം പ്രസിഡൻറ് പി.ആര്. സന്തോഷ്, ഡി.സി.സി ജനറല്‍ സെക്രട്ടറി എസ്.എസ്. ശരത്ത് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പെങ്കടുത്തു.
സി.പി.എമ്മും ബി.ജെ.പിയും ചേർന്ന് അപകീർത്തിപ്പെടുത്തുന്നു
കൊല്ലം: മുളയറച്ചാല്‍ കോഴി മാലിന്യ പ്ലാൻറിന് വേണ്ടി സി.പി.എമ്മും എൽ.ഡി.എഫും ബി.ജെ.പിയും ചേർന്ന് തനിക്കെതിരെ ആക്ഷേപങ്ങളുയർത്തുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ. താൻ നേതൃത്വം ഏറ്റെടുത്ത ശേഷമാണ് പ്ലാൻറ് വിരുദ്ധ സമരം ശക്തിയാർജിച്ചത്. അതിൽനിന്ന് പിന്മാറ്റാനായി തന്നെ വകവരുത്താനും അപകീർത്തിപ്പെടുത്താനുമുള്ള ശ്രമങ്ങൾ നടക്കുകയാണ്. കൊല്ലത്ത് മുമ്പ് പഠിച്ച ഒരു കെ.എസ്.യു പ്രവർത്തകനുമായി നടത്തിയ സംഭാഷണത്തെ തെറ്റായി ചിത്രീകരിക്കുകയാണ്. പ്ലാൻറ് വിരുദ്ധ സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.