അതിവേഗ പരാതിപരിഹാരവുമായി ‘സി-വിജില്‍’
text_fieldsകൊല്ലം: തെരഞ്ഞെടുപ്പ് പരാതികള്‍ നല്‍കുന്നതിന് രൂപവത്കരിച്ച ‘സി-വിജില്‍’ ആപ് അതിവേഗ പരാതി പരിഹാരമാണ് നടത്തുന്നതെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ എന്‍. ദേവിദാസ്. ഇതുപ്രകാരം ജില്ലയില്‍ ഇതുവരെ ലഭിച്ച 6939 പരാതികളിൽ 6756 എണ്ണവും പരിഹരിച്ചു. 173 എണ്ണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തി. 10 പരാതികളില്‍ അന്വേഷണനടപടികള്‍ നടത്തിവരുന്നു. കരുനാഗപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്നാണ് ഏറ്റവുമധികം പരാതികള്‍, 1009.
പരാതി ലഭിച്ച് 100 മിനിറ്റിനകം പരിഹാരമെന്നതാണ് ശ്രദ്ധേയം. പരാതിലഭിച്ച ആദ്യ അഞ്ച് മിനിറ്റില്‍ തന്നെ പ്രാരംഭനടപടികള്‍ സ്വീകരിക്കും. വിവരം ആപ്പില്‍ തന്നെ ലഭ്യമാക്കും. അനധികൃതമായ പ്രചാരണസാമഗ്രികള്‍ പതിക്കല്‍, പോസ്റ്ററുകള്‍, ഫ്ലക്സുകള്‍ എന്നിവക്കെതിരെയുള്ള പരാതികളും തത്സമയം നല്‍കാം. സ്ഥിതിവിവരം അറിയുന്നതിനും ആപ്പില്‍ സൗകര്യമുണ്ട്.
ലഭിക്കുന്ന പരാതികള്‍ തത്സമയം പരിഹരിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ പ്രത്യേക സംഘമുണ്ട്. പ്ലേ സ്റ്റോര്‍-ആപ്സ്റ്റോര് എന്നിവയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ആപ്ലിക്കേഷന്‍ മുഖേന പെരുമാറ്റച്ചട്ടലംഘനവുമായി ബന്ധപ്പെട്ട പരാതിയോടൊപ്പം ആധാരമായ ചിത്രങ്ങള്‍, വിഡിയോകള്‍, ശബ്ദരേഖകള്‍ എന്നിവയും സമര്‍പ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.