സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി മെഡിക്കല്‍ ഷോപ്പുകളിലും സ്കൂള്‍ പരിസരങ്ങളിലും കാമറകള്‍ വെക്കും
text_fieldsകൊല്ലം: സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ജില്ലയില്‍ മെഡിക്കല്‍ ഷോപ്പുകളിലും സ്കൂളുകളിലും സി.സി.ടി.വി കാമറകള്‍ നിര്‍ബന്ധമാക്കും. കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം, അനധികൃതമായി കുട്ടികളെ കടത്തല്‍ എന്നിവ തടയുന്നതിന് ദേശീയ ബാലാവകാശ സംരക്ഷണ കമീഷെൻറ ആഭിമുഖ്യത്തില്‍ സംയുക്ത പ്രവര്‍ത്തന പദ്ധതി നടപ്പിലാക്കുന്നതിനായുള്ള ജില്ലതല അവലോകന യോഗത്തിലാണ് തീരുമാനം. ജില്ല വികസന കമീഷണര്‍ ആസിഫ് കെ. യൂസഫിെൻറ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുക ളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
മെഡിക്കല്‍ ഷോപ്പുകളുടെ ഉള്ളിലും പുറത്തും സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കണം. ജില്ല ഡ്രഗ്സ് കണ്ട്രോള് അതോറിറ്റി, പൊലീസ് എന്നിവര്‍ സംയുക്തമായി പരിശോധനകള്‍ നടത്തി വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റ് നല്‍കും. കൃത്യമായ ഇടവേളകളില്‍ ദൃശ്യങ്ങള്‍ പരിശോധിക്കും. സ്കൂള്‍ പരിസരത്ത് പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ പട്ടിക തയാറാക്കി പ്രത്യേക നിരീക്ഷണവും ഏര്‍പ്പെടുത്തും. സ്കൂള്‍ കാമ്പസിലും പരിസരത്തും സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുന്നതിന് പി.ടി.എകളുടെ സഹകരണം തേടും.
സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം ലഹരി വിരുദ്ധ ബോധവത്കരണ പോസ്റ്ററുകള്‍ പതിപ്പിക്കുകയും വേണം. ആരോഗ്യവകുപ്പ്, ജില്ല സാമൂഹികനീതി വകുപ്പ്, പൊലീസ്, എക്സൈസ് എന്നിവയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവത്കരണ കാമ്പയിനുകള്‍ സംഘടിപ്പിക്കണം. സമൂഹമാധ്യമങ്ങള്‍ വഴി ഇവ പ്രചരിപ്പിക്കാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.