വഴിയാത്രികെൻറ 'കണ്ണിൽപെട്ടത് തുമ്പായി; കഞ്ചാവുചെടി പൊക്കി എക്സൈസ്
text_fieldsകൊല്ലം: ഗതാഗതക്കുരുക്കിൽപെട്ട വഴിയാത്രക്കാരെൻറ ശ്രദ്ധയിൽ പെട്ടതിലൂടെ എക്സൈസ് പിടിച്ചത് രണ്ട് കഞ്ചാവ് ചെടികൾ.എട്ടും അഞ്ചും അടി ഉയരമുള്ള നീല ചടയൻ ഇനത്തിലെ കഞ്ചാവുചെടികളാണ് കൊല്ലം രണ്ടാം കുറ്റിയിൽ പ്രതീക്ഷാ നഗറിൽ ആൾതാമസമില്ലാത്ത വീടിെൻറ അടുക്കള ഭാഗത്തുനിന്ന് കണ്ടെത്തിയത്.
ആറു മാസത്തെ വളർച്ചയുള്ളതാണ് ചെടികൾ. ഇൗ വീടിന് മുന്നിലെ റോഡിൽ ഗതാഗതക്കുരുക്കിൽ വണ്ടിനിർത്തിയ യാത്രക്കാരൻ വളർന്നുനിൽക്കുന്ന കഞ്ചാവുചെടിയുടെ ഇല കണ്ട് സംശയംതോന്നി നാട്ടുകാരെ അറിയിക്കുകയായിരുന്നു.
തുടർന്ന്, പൊലീസിനെയും എക്സൈസിനെയും വിവരം അറിയിക്കുകയായിരുന്നെന്ന് ജിവിഷൻ കൗൺസിലർ സന്തോഷ് പറഞ്ഞു. കൊല്ലം െഡപ്യൂട്ടി കമീഷണർ ബി. സുരേഷിെൻറ നേതൃത്വത്തിൽ കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് നട്ടു വളർത്തിയവരെ കുറിച്ച് എക്സൈസിന് സൂചന ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.