ഓച്ചിറ വയനകത്ത് വൻ കഞ്ചാവ് വേട്ട: ഒഡിഷ സ്വദേശികളടക്കം പിടിയിൽ
text_fieldsകൊല്ലം: ഓച്ചിറ വയനകം പ്രദേശത്ത് നടത്തിയ പരിശോധനയിൽ 10.086 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥാനക്കാരടക്കം നാലുപേർ പിടിയിൽ.
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എസ്.എസ്. ഷിജുവിന്റെ നേതൃത്വത്തിൽ സ്പെഷൽ സ്ക്വാഡും കൊല്ലം എക്സൈസ് ഇന്റലിജൻസ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഓച്ചിറ ഞക്കനാൽ മുരളികവീട്ടിൽ രാജേഷ്കുമാർ (41), ഒഡിഷ ഗഞ്ചം ജില്ലയിൽ ബോറിഡാസ്വദേശികളായ രാംബാബു (27), സുശാന്ത് കുമാർ (22), ഒഡിഷയിലെ കോഡാല സ്വദേശി രാജേഷ്കുമാർ പോലായി (18) എന്നിവരാണ് പിടിയിലായത്.
രാജേഷ് കുമാർ ജില്ലയിലെ പ്രധാന മൊത്തവിൽപനക്കാരനാണ്. അന്തർസംസ്ഥാന കഞ്ചാവ് വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് പ്രതികൾ. ഒഡിഷയിലെ മാവോവാദി മേഖലയിൽനിന്ന് വൻ വിലക്കുറവിൽ കഞ്ചാവ് ശേഖരിച്ച് സംസ്ഥാനത്തിലേക്ക് ഇവർ കടത്തിവരുകയായിരുന്നു. എക്സൈസ് സൈബർ സെല്ലിന്റെ കൂടി സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.
പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ സി.പി. ദിലീപ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രേം നസീർ, ഇന്റലിജൻസ് വിഭാഗം പ്രിവന്റിവ് ഓഫിസർ മനു, സിവിൽ എക്സൈസ് ഓഫിസർമാരായ അജിത്, അനീഷ്, ജൂലിയൻ ക്രൂസ്, ജോജോ, സൂരജ്, വനിത സിവിൽ എക്സൈസ് ഓഫിസർ ഗംഗ, ഡ്രൈവർ സുഭാഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.