പരിസ്ഥിതി ദിനത്തിൽ റോഡരികിൽ കഞ്ചാവുചെടി; എക്സൈസ് പൊക്കി
text_fieldsകൊല്ലം: 'ഞങ്ങൾ ഇഷ്ടപ്പെടുന്ന ചെടിയാണ് ഇത്, ഈ ചെടി ഇവിടെ വളരട്ടെ..' എന്ന് പറഞ്ഞ് മൂന്നംഗ സംഘം റോഡരികിൽ രണ്ട് ചെടി നട്ടു. കുറച്ചുനേരം ബഹളം വെച്ചശേഷം സംഘം സ്ഥലത്തുനിന്ന് പോയപ്പോൾ സംഭവം കണ്ടുനിന്ന ഒരാൾ എക്സൈസിൽ വിവരം അറിയിച്ചു. കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദും എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ ടി. രാജീവും സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ നട്ടത് കഞ്ചാവു ചെടിയാണെന്ന് കണ്ടെത്തി. 60 സെ. മീറ്ററും 30 സെ. മീറ്ററും വലിപ്പമുള്ള രണ്ട് ചെടികളും പിടിച്ചെടുത്ത് കേസെടുത്തു.
കണ്ടച്ചിറ കുരിശ്ശടിമുക്കിൽനിന്ന് ബൈപാസിലേക്ക് പോകുന്ന റോഡരികിലാണ് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയത്. മയക്കുമരുന്നിന് അടിമയായ യുവാവിെൻറ നേതൃത്വത്തിൽ മൂന്നുപേരാണ് കഞ്ചാവുചെടി നട്ടതെന്ന് ദൃക്സാക്ഷി പറഞ്ഞു. ചെടി നട്ടശേഷം മൊബൈലിൽ ഫോട്ടോയും എടുത്താണ് സംഘം മടങ്ങിയത്.
മങ്ങാട് ബൈപാസ് പാലത്തിെൻറ അടിയിൽ കഞ്ചാവുചെടി നട്ടുവളർത്തിതായി വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അവിടെ ചെടി നട്ടുവളർത്തിയിരുന്നതിെൻറ സൂചന ലഭിച്ചു. മുമ്പ് കഞ്ചാവ് കേസിൽ ഉൾപ്പെട്ട കണ്ടച്ചിറ സ്വദേശിയായ യുവാവിെൻറ നേതൃത്വത്തിലാണ് പാലത്തിനടിയിൽ കഞ്ചാവുചെടികൾ നട്ടുവളർത്തി പരിപാലിച്ചതെന്ന് വിവരം ലഭിച്ചതായും പ്രതികളെ ഉടൻ പിടികൂടുമെന്നും അസി.എക്സൈസ് കമീഷണർ ബി. സുരേഷ് അറിയിച്ചു.
ലോക്ഡൗൺ ആയതിനാൽ വാഹന ഗതാഗതം നിലച്ചതോടെ ഇതരസംസ്ഥാനങ്ങളിൽ പോയി കഞ്ചാവ് കടത്തിക്കൊണ്ടുവരാൻ സാധിക്കാത്തതിനാൽ സംഘം പുതുമാർഗങ്ങൾ തേടിയതാെണന്ന് സംശയിക്കുന്നു. പരിശോധനയിൽ പ്രിവൻറിവ് ഓഫിസർ എം. മനോജ് ലാൽ, നിർമലൻ തമ്പി, ബിനു ലാൽ, സി.ഇ.ഒമാരായ ഗോപകുമാർ, ശ്രീനാഥ്, അനിൽകുമാർ, ജൂലിയൻ ക്രൂസ്, നിതിൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.